തെറാപ്പിസ്റ്റ് നിയമനം : കൂടിക്കാഴ്ച ഒക്ടോബര്‍ 20 ന്
സമഗ്ര ശിക്ഷാ കേരള ജില്ലയിലെ തെറാപ്പി സെന്ററുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയിലാണ് ഒഴിവുകളുള്ളത്. യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ് – ആര്‍.സി.ഐ. രജിസ്ട്രേഷനോട് കൂടിയ ബി.എ.എസ്.എല്‍.പി. ഫിസിയോ തെറാപ്പിസ്റ്റ് – കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതോ ആര്‍.സി.ഐ. രജിസ്ട്രേഷന്‍ ഉള്ളതോ ആയ ബി.പി.ടി. കൂടിക്കാഴ്ച ഒക്ടോബര്‍ 20 ന് രാവിലെ 10 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍. സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936 203347.



Leave a Reply