കുരുമുളക് തട്ടിപ്പ് കേസിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് കർമ്മസമിതി
വിവാദം സൃഷ്ടിച്ച കുരുമുളക് തട്ടിപ്പ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാനോ നിയമ നടപടി എടുക്കുന്നതിനോ പോലീസ് മുതിരുന്നില്ലെന്ന് ആക്ഷൻ കമ്മിറ്റി.ഉന്നത രാഷ്ട്രീയ പിടിപാടാണ് നടപടി സ്വീകരിക്കാതിരിക്കാൻ കാരണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
2017-18 വർഷത്തിൽ ജില്ലയിലെ കർഷകരുടെ കൈയിൽ നിന്നും അധിക വിലവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോടതി നടപടിയുണ്ടായിട്ടും പ്രതികളെ പിടികൂടുന്നതിനോ മേൽ നടപടി സ്വീകരിക്കുന്നതിനോ ജില്ലയിലെ പോലീസ് മുതിരുന്നില്ല. കോഴിക്കോട് – വടകര- പുൽപ്പള്ളി സ്വദേശികളായ 4 പേർ ചേർന്നാണ് 2017-18 കാലഘട്ടത്തിൽ അധിക വിലവാഗ്ദാനം ചെയ്ത് ജില്ലയിലെ കർഷകരിൽ നിന്നും കുരുമുളക് ശേഖരിക്കുകയും ഒരു മാസ അവധിക്ക് ചെക്ക് നൽകി കബിളിപ്പിച്ച് 5 കോടിയോളം രൂപ തട്ടിയെടുത്തത്. ഇത് സംബദ്ധിച്ച് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും പരാതികൾ രജിസ്റ്റർ ചെയ്യുകയും കോടതി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന നിർദ്ദേശം ഉണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ നടപടി സ്വീകരിക്കാതെ പോലീസ് ഒഴിഞ്ഞു മാറുകയാണ്.സംസ്ഥാനത്തെ തന്നെ ഉന്നത രാഷ്ട്രീയ നേതാവിൻ്റെ മകനുമായുള്ള തട്ടിപ്പ് സംഘത്തിൻ്റെ ബന്ധമാണ് പോലീസ് നടപടി സ്വീകരിക്കാത്തതിന് കാരണമെന്നും ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ സി.ബി.ഐ. പോലുള്ള ഏജൻസി കൊണ്ട് അന്വോഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ജോണി കുഴിവേലിൽ, വർക്കി എല്ലംപ്പുഴ, ജോർജ് പാക്കം, സിജോ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply