April 28, 2024

മരിച്ച മാവോയിസ്റ്റ് 45 കാരൻ: പ്രദേശത്ത് മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യം ഉള്ളതാണെന്ന് നാട്ടുകാർ.

0
Img 20201103 Wa0098.jpg
സി.വി. ഷിബു

കൽപ്പറ്റ : വയനാട്ടിലെ ബാണാസുരൻ മലയിൽ  കാപ്പികളം മീൻമുട്ടി വെള്ളച്ചാട്ടത്തിന്  സമീപത്തായി  45 വയസ്സ് തോന്നിക്കുന്ന മാവോയിസ്റ്റ് ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മാവോയിസ്റ്റുകളുടെ സ്ഥിരം വേഷം ധരിച്ചുള്ള പുരുഷനാണ് തണ്ടർബോൾട്ടിന്റെ  വെടിയേറ്റ് മരിച്ചത്. വൈത്തിരി ഉപവൻ  റിസോർട്ടിൽ മാവോയിസ്റ്റ് ആയ കെ ടി . ജലീൽ കൊല്ലപ്പെട്ട്  ഒന്നര  വർഷം പൂർത്തിയാകുമ്പോഴാണ് അടുത്ത മാവോയിസ്റ്റ് വേട്ട വയനാട്ടിൽ നടക്കുന്നത്.  

  ബാണാസുരൻ മലനിരകൾ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമാണ് . ഒരു വർഷം മുമ്പ് മാവോയിസ്റ്റുകൾ  ഇവിടെ എത്തിയിരുന്നു .ഇപ്പോൾ മാവോയിസ്റ്റ്  കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മൂന്നു മാസങ്ങൾക്ക് മുമ്പ് പല വീടുകളിലും ഇവർ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഇന്നു രാവിലെ ഒമ്പതുമണിയോടെ പട്രോളിങ്ങിന്  ഇറങ്ങിയ തണ്ടർബോൾട്ട് സംഘമാണ്  മാവോയിസ്റ്റുകളുമായി  ഏറ്റുമുട്ടിയത്.  .ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം.ഇടിമുഴക്കം പോലുള്ള ശബ്ദമാണ് പ്രദേശത്തുനിന്ന് കേട്ടത് എന്നാണ് നാട്ടുകാർ നൽകുന്ന വിവരം.രണ്ട് മിനിറ്റോളം വെടിയൊച്ച കേട്ടതായും ഇവർ പറഞ്ഞു. ഇരു വശങ്ങളിലും മലകളാണ്. വെള്ളം ഒഴുകുന്ന ചാലിൽ നിന്നാണ് ശബ്ദം കേട്ടതൊന്നും പ്രദേശവാസികൾ പറയുന്നു.ഇതിന് കുറച്ച് അടുത്തായാണ് ജനങ്ങൾ താമസിക്കുന്നത് തൊട്ടടുത്ത ആയി ഒരു കോളനിയും ഉണ്ട് .
 എന്നാൽ തൊട്ടുപിന്നാലെ ഇവിടെ നടന്നത് വ്യാജഏറ്റുമുട്ടൽ ആണെന്ന് പ്രസ്താവനയുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.മുൻകാലങ്ങളിലും മാവോയിസ്റ്റുകൾക്കെതിരെ നടന്നത് വ്യാജഏറ്റുമുട്ടൽ ആണെന്നും  ഏകപക്ഷീയമായി പോലീസ് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ആരോപണം.
ജലീലിന്റെ  മരണത്തിൽ കുടുംബവും പ്രവർത്തകരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കെയാണ് അടുത്ത മരണവും വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. പോലീസ് ഔദ്യോഗികമായി വിവരങ്ങളോട്  പ്രതികരിച്ചിട്ടില്ല. ഉച്ച കഴിയുന്നതോടെ സംഭവത്തിൽ സ്ഥിരീകരണം ഉണ്ടാവും എന്നാണ് കരുതുന്നത് .ഉന്നത പോലീസ് അധികാരികൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *