April 25, 2024

ഡോക്ടേഴ്സ് ഫോർ യു സസ്റ്റയിനബിൾ മോഡൽ അങ്കൺവാടി പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്തു.

0
Img 20201106 Wa0260.jpg
ഇന്ത്യയിലെ മുഴുവൻ അങ്കൺ വാടികളെയും  ഹൈടെക്ക് ആക്കി മറ്റുവാൻ ഒരുങ്ങി  അന്താ രാഷ്ട്ര സങ്കടനായായ ഡോക്ടർസ് ഫോർ യുo  (ഡി എഫ് വൈ ),സെൽക്കോ ഫൌണ്ടേഷനും ,ആദ്യഘട്ടത്തിൽ   വയനാട് ജില്ലയിൽ പൂർത്തീകരിച്ച 20 സസ്റ്റയിനബിൾ മോഡൽ അങ്കൺവാടി പ്രൊജക്റ്റ്‌ ജില്ലാതല ഉദ്ഘാടനം വൈത്തിരി പഞ്ചായത്തിലെ ചുണ്ട ശ്രീ പുരം അംഗൻവാടിയിൽ ജില്ലാ കളക്ടർ അധീല അബ്‌ദുള്ള നിർവഹിച്ചു, കൂടുതൽ അങ്കൺവാടികൾ ഹൈടെക് ആകുന്നതിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് കളക്ടർ പറഞ്ഞു.
2007-ൽ രൂപീകൃതമായ ഡോക്ടർസ് ഫോർ യു 2018-ലെ  പ്രളയത്തിൽ ദുരിതത്തിലായ ജനങൾക്ക് കൈ താങ്ങായാണ് വയനാട്ടിൽ എത്തിയത്, തുടർന്ന് ജില്ലയിലെ   സാമൂഹിക, ആരോഗിക മേഖലകളിൽ സജീവമായിരുന്നു. 2019-ൽ ആണ് ഡി എഫ് വൈ യുടെയും സെൽക്കോ ഫൌണ്ടേഷന്റെയും  നേതൃത്വത്തിൽ അങ്കൺ വാടികളെ ഹൈടെക്ക് ആക്കുക എന്ന ലോക്ഷ്യത്തോടെ   മോഡൽ അങ്കൺവാടി പ്രോജെക്റ്റിന് തുടക്കം കുറിച്ചത് ആദ്യ ഘട്ടം എന്ന നിലയിൽ ഇന്ത്യയിൽ 40 അങ്കൺവടികളിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത് ഇതിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത  20 അങ്കൺവാടികൾ  വയനാട് ജില്ലയിൽ നിന്നും ഉള്ളത് ആണ്  , ചുവരുകളിൽ കുട്ടികൾക്കായി ചിത്രങ്ങൾ വരച് ആകർഷകമാകുകയും , ,  സോളാർ , ഫർണിചർ, ടി വി, എന്നിവ 
പദ്ധതിയുടെ ഭാഗമായിട്ടുള്ള അങ്കൺ വാടികളിൽ സ്ഥാപിക്കുകയും ചെയ്തു  ,ഒപ്പം കുട്ടികളുടെ അമ്മമാർക്കും, കൗമാര പ്രായക്കാർക്കും, ഗർഭിണികൾക്കും ബോധവത്കരണ ക്ലാസ്സുകളും നൽകി 
ചടങ്ങിൽ വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു, ഡി എഫ് വൈ പ്രൊജക്റ്റ്‌ മാനേജർ സൂസൻ പ്രൊജക്റ്റ്‌ അവലോകനം നടത്തി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി വിജേഷ്, എ ഡി എം അജീഷ്, ഡിസ്ട്രിക്ട് ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസർ സൈന കെ ബി, ഐ സി ഡി എസ് വൈത്തിരി സൂപ്പർവൈസർ സുമിത,വാർഡ് മെമ്പർ പ്രസാദ്, ഷമീർ ചുണ്ടേൽ, സുൾഫീന അങ്കൺവാടി വർക്കർമാരും ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *