ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കരിയർ ഗൈഡൻസ് വെബിനാറുകൾ നടത്തും

കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു മാസം നീണ്ടുനിൽക്കുന്ന കരിയർ വെബിനാറുകൾ സംഘടിപ്പിക്കുന്നു. വെബിനാറുകളിൽ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തുന്ന വിവിധ സെഷനുകൾ സംഘടിപ്പിക്കും. വെബിനാർ നവംബർ 9 തിങ്കൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. തുടർന്ന് ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി വിദ്യാലയങ്ങളും പരിപാടിയിൽ പങ്കാളികളാകും.കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോക്ടർ സി എം അസീം അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഹയർസെക്കൻഡറി ഡയറക്ടർ ഇൻചാർജ് ഡോ.പി പി പ്രകാശൻ മുഖ്യപ്രഭാഷണം നടത്തും.ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ പി.പ്രസന്ന, മീനങ്ങാടി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പി.ടി.എ. പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും രാജ്യത്തെയും വിദേശത്തെയും പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ആദ്യദിനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമ്മദാബാദിലെ സീനിയർ ഫാക്കൽറ്റി ഡോക്ടർ ഗായത്രി മേനോൻ കരിയർ ഇൻ ഡിസൈൻ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഐ.ഐ.ടി. ബോംബെയിലെ പ്രൊഫസർ കെ ജി സുരേഷ് ബാബു ഫിസിക്സിലും ഐ.ഐ.ടി ഹൈദരാബാദിൽ ഡോ.ദിലീപ് ജോൺ റോബോട്ടിക്സ് സയൻസിലും ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ സജി മുതുകാട്, സെൻ്റെർ യൂണിവേഴ്സിറ്റികളെ കുറിച്ച് ഡോ.മുസ്തഫ, കരിയർ ഇൻ മാത്തമറ്റിക്സിൽ ഡോ.കെ.എസ്.നിസാർ തുടങ്ങിയവർ ക്ലാസ്സെടുക്കും. ക്ലാസ്സുകളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.രജിസ്ട്. കരിയർ ഗൈഡൻസ് സെൽ വയനാട് കരിയർ മേഖലയിൽ ക്യാമറ ഒബ്സ്കൂറ, ഗോത്ര താളം, ജലം ജീവജലം, മിഷൻ +1, നെല്ല് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://forms.gle/WvbQZgGfSzYNmzga7
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വാർത്താ സമ്മേളനത്തിൽ ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ്, ജോ. കോഡിനേറ്റർ മനോജ് ജോൺ, ജില്ലാ കൺവീനർ കെ.ബി.സിമിൽ, കരിയർ സൗഹൃദ കോഡിനേറ്റർമാർ ഡോ.ബാവ കെ. പാലുകുന്ന്, കെ.ഷാജി എന്നിവർ പങ്കെടുത്തു.



Leave a Reply