കിഡ്നി രോഗീ പരിചരണം കൂട്ടായ്മ ചികിത്സാ ധനസഹായം വിതരണം ചെയ്തു.

മാനന്തവാടി
മാനന്തവാടി : വയനാട് ജില്ലാ ആശുപത്രി ഡയാലാസ്സിസ് രോഗികളും – പരിചാരകരും സന്നദ്ധ സാമൂഹ്യ പ്രവർത്തകരും ചേർന്ന ഗ്രൂപ്പായ കിഡ്നി രോഗീ – പരിചരണം കൂട്ടായ്മ സമാഹരിച്ച തുക തിരുനെല്ലി ക്ഷേത്രം
മാങ്ങാകൊല്ലി ജയലളിതക്ക്
ഗ്രൂപ്പ് അഡ്മിൻ ബി.പ്രദീപ് വയനാട് നല്കി. പ്രദീപ് വയനാട്,
വിനേഷ് കാട്ടിക്കുളം , നാസർ പുറക്കാട്ടിൽ,
ഷിഗിൽ കാളിക്കുളം,
ഇല്യാസ് പനമരം എന്നിവർ ചികിത്സാ സമാഹരണത്തിന് നേതൃത്വം നല്കി. മോഹൻ ,മേഴ്സി, കദീജ, രാമചന്ദ്രൻ ,സാവിത്രി എന്നിവർ പങ്കെടുത്തു.
ജീവനം പദ്ധതി ഡയാലിസ്സിലേക്ക് മാറ്റിയതോടെ രോഗികൾ ചികിത്സക്കും സ്ഥിരമായി കഴിക്കുന്ന മരുന്നു വാങ്ങാനും ദുരിതമനുഭവിക്കുകയാണ്.
ജീവനം തിരികെ രോഗികളുടെ അക്കൗണ്ടിലേക്ക് മാറ്റി തരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.



Leave a Reply