വയനാട്ടിൽ 16 പഞ്ചായത്തിൽ 19 വാർഡിൽ കേരള കോൺഗ്രസ് മത്സരിക്കും.
കല്‍പ്പറ്റ:കോണ്‍ഗ്രസുമായുള്ള കൂട്ടുവെട്ടി സിപിഎമ്മുമായി ചങ്ങാത്തത്തിലായി ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗം വയനാട്ടില്‍ ഹാപ്പി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചുവെന്നു പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിനു കയ്‌പേറിയ അനുഭവങ്ങളാണ് ഉണ്ടായത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നാമനാത്ര സീറ്റുകളാണ് പാര്‍ട്ടിക്കു ലഭിച്ചത്.തന്നെയുമല്ല സ്ഥാനാര്‍ഥികളില്‍ ബത്തേരി നഗരസഭയിലെ കട്ടയാട് ഡിവിഷനില്‍ മത്സരിച്ച ടി.എല്‍. സാബു ഒഴികെയുള്ളവര്‍ കരപറ്റിയുമില്ല.ബ്ലോക്ക് ഡിവിഷനുകളിലേക്കും ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ടില ചിഹ്നത്തില്‍ മത്സരിച്ചവരെയെല്ലാം കോണ്‍ഗ്രസുകാര്‍ ആസൂത്രിതമായി കാലുവാരിയെന്നും കേരള കോണ്‍ഗ്രസ്-എം ജില്ലാ നേതൃത്വം വിലയിരുത്തി.ബത്തേരി നഗരസഭയില്‍ അധികാരത്തിലേറാന്‍ ഇടതുമുന്നണിയെ സഹായിച്ചാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്നില്‍നിന്നു കുത്തിയതിനു പാര്‍ട്ടി പ്രതികാരം ചെയ്തത്.കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫുമായി അകന്നുനില്‍ക്കുകയായിരുന്നു കേരള കോണ്‍ഗ്രസ്-എം വയനാട് ഘടകം.ഒടുവില്‍ ജില്ലാ നേതാക്കളില്‍ പലരും ഇച്ഛിച്ചതുപോലെ സംഭവിച്ചു.പാര്‍ട്ടിയിലെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണിയിലെ ഘടകകക്ഷിയായി.
അഞ്ചു വര്‍ഷത്തോളം പരോക്ഷമായി സഹകരിച്ച കേരള കോണ്‍ഗ്രസ്-എം പടിക്കകത്തു കയറിയപ്പോള്‍ പായ് വിരിച്ചു സ്വീകരിക്കുകയാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം ചെയ്തത്.ജില്ലാ പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ഡിവിഷനും( സ്ഥാനാര്‍ഥി:ഗോള്‍ഡ തോമസ്)മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തേറ്റമല(സി.പി. ലൂക്കോസ്),പനമരം ബ്ലോക്ക് പഞ്ചായത്തിലെ നടവയല്‍(കെ.പി. ഷീജ),ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ കോളിയാടി(ബില്ലി ഗ്രഹാം) ഡിവിഷനുകളും പാര്‍ട്ടിക്കു ലഭിച്ചു.മാനന്തവാടി നഗരസഭയിലെ പരിയാരംകുന്ന്(ഷൈനി ജോര്‍ജ്),ബത്തേരി നഗരസഭയിലെ മന്തണ്ടിക്കുന്ന്(ടോം ജോസ്),ചേരൂര്‍ക്കുന്ന്(ലിസി ലോപ്പസ്) ഡിവിഷനുകളും മുന്നണി കേരള കോണ്‍ഗ്രസ്-എമ്മിനു അനുവദിച്ചു. 16 ഗ്രാമപ്പഞ്ചായത്തകളിലായി 19 വാര്‍ഡുകളും നല്‍കി.മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നാലു വാര്‍ഡുകളാണ് അനുവദിച്ചത്.



Leave a Reply