വയനാട്ടിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ .

തരുവണ :വെള്ളമുണ്ട പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഹികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള കൺവെൻഷൻ കെ. പി. സി. സി. വൈസ് പ്രസിഡന്റ് റോസ കുട്ടി ടീച്ചർ ഉൽഘടനം ചെയ്തു.
വയനാട്ടിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ പറഞ്ഞു. യു.ഡി.എഫ്.
പഞ്ചായത്ത് ചെയർമാൻ സി. പി. മൊയ്‌ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം ലീഗ്ജനറൽ സെക്രട്ടറി കെ. കെ. അഹമ്മദ് ഹാജി മുഖ്യ പ്രപഷണം നടത്തി. കെ. പി. സി.സി. സെക്രട്ടറി യും മുൻ മന്ത്രിയുമായ പി. കെ. ജയലക്ഷ്മി,ഡി. സി. സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാർ അഹമ്മദ്, ഡി. സി. സി സെക്രട്ടറി അഡ്വ. വേണുഗോപാൽ, പഞ്ചായത്ത് യൂ. ഡി. എഫ്. കോ. ഓടിനേറ്റർ കൈപ്പാനി ഇബ്രാഹിം, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. സി. മായൻ ഹാജി, കെ. സി. കുഞ്ഞബ്ദുള്ള ഹാജി, ആറങ്ങാടൻ മോയി, സി. സി. ആൻഡ്രുഹാജി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply