April 24, 2024

എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു

0
.
കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2020/ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവയോടനുബന്ധിച്ച് മദ്യം, മയക്ക് മരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2020-നവംബർ 25 മുതൽ 2021-ജനുവരി 22 വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്-2020, ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവരയാടനുബന്ധിച്ച് വ്യാജമദ്യ മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ്/ചാരായം വിദേശമദ്യം എന്നിവ കടത്തിക്കൊ ണ്ടുവരുവാനും സാധ്യതയുള്ളതിനാൽ എക്സൈസ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കുന്നതിന് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താഴെ പറയുന്ന് ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
എക്സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി- 04936-248190 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുൽത്താൻബത്തേരി-9400069665 എക്സൈസ് റെയിഞ്ച് ഓഫീസ് സുൽത്താൻബത്തേരി- 04936-227227 എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുൽത്താൻബത്തേരി- 9400069669
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *