ജില്ലാ പഞ്ചായത്ത് : കണിയാമ്പറ്റയിൽ യു.ഡി.എഫ് കോട്ട പിളര്‍ക്കാന്‍ പുതുമുഖത്തെ ഇറക്കി എല്‍.ഡി.എഫ്

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ വനിതാസംവരണ ഡിവിഷനായ കണിയാമ്പറ്റയില്‍ ഉശിരന്‍ പോരാട്ടം.മുസ്‌ലിം ലീഗിന്റെ കോട്ടയെന്നു ഖ്യാതിയുള്ള മണ്ഡത്തില്‍ ജനവിധി തേടുന്ന ജില്ലാ പഞ്ചായത്ത് സിറ്റിംഗ് പ്രസിഡന്റ് കെ.ബി. നസീമയെ ഇക്കുറി മുട്ടുകുത്തിക്കണമെന്ന വാശിയിലാണ് എല്‍ഡിഎഫ്.ഡി.വൈ.എഫ്.ഐയിലുടെ പൊതുരംഗത്തു എത്തിയ കമ്പളക്കാട് ആറുവയല്‍ കെ.ടി. താജുന്നിസയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.ഡിവിഷനില്‍ പോയ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ വളര്‍ച്ചയുടെ കണക്കെടുപ്പിനു ബിജെപിയും രംഗത്തുണ്ട്.കണിയാമ്പറ്റ പറളിക്കുന്ന് രാമാലയം പി.ജി. ദീപശ്രീയാണ് എന്‍ഡിഎയ്്ക്കുവേണ്ടി അങ്കത്തട്ടില്‍.
രൂപീകരണകാലം മുതല്‍ യു.ഡി.എഫിനൊപ്പംനില്‍ക്കുന്ന മണ്ഡലമാണ് കണിയാമ്പറ്റ.2005ലെ തെരഞ്ഞെടുപ്പില്‍ 3,775 വോട്ടായിരുന്നു യു.ഡി.എഫിനു ഭൂരിപക്ഷം.ഇക്കുറി ഇതു അയ്യായിരം കവിയുമെന്നാണ് വലതുമുന്നണി നേതാക്കളുടെ അനുമാനം.എന്നാല്‍ മണ്ഡല ചരിത്രം മാറ്റിയെഴുതണമെന്ന വാശിയിലാണ് ഇടതുമുന്നണി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3,942 വോട്ടാണ് ഡിവിഷനില്‍ എന്‍.ഡി.എയ്ക്കു ലഭിച്ചത്.വോട്ടെണ്ണം ഇരട്ടിയാക്കാനുള്ള തന്ത്രങ്ങളാണ് മണ്ഡലത്തില്‍ എന്‍.ഡി.എ പ്രാവര്‍ത്തികമാക്കുന്നത്.
കണിയാമ്പറ്റ പഞ്ചായത്തിലെ 14-ഉം പനമരം പഞ്ചായത്തിലെ ആറും പൂതാടി പഞ്ചായത്തിലെ മൂന്നും വാര്‍ഡുകള്‍ ചേരുന്നതാണ് കണിയാമ്പറ്റ ഡിവിഷന്‍.29,000നടുത്താണ് സമ്മതിദായകരുടെ എണ്ണം.
കര്‍ഷകര്‍ക്കും ന്യൂനപക്ഷവിഭാഗത്തിനും നിര്‍ണായക സ്വാധീനമുള്ളതാണ് ഡിവിഷന്‍.സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണം.കണിയാമ്പറ്റ , പച്ചിലക്കാട്,നടവയല്‍ ബ്ലോക്ക് ഡിവിഷനുകളാണ് കണിയാമ്പറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പരിധിയില്‍.ഇതില്‍ നടവയല്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പമായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ രാഷ്ട്രീയ എതിരാളികളുടെയും കൈയടി നേടിയ വനിതയാണ് നസീമ.അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പില്‍ ഇവര്‍ പാട്ടുംപാടി ജയിക്കുമെന്നതില്‍ യുഡിഎഫ് ക്യാമ്പില്‍ സന്ദേഹമില്ല.എന്നുകരുതി പ്രചാരണരംഗത്തു ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയാറാല്ല
.നവ മാധ്യമങ്ങളുടെ സാധ്യതകളടക്കം പ്രയോജനപ്പെടുത്തിയാണ് ഡിവിഷനില്‍ മൂന്നു മുന്നണികളുടെയും പ്രചാരണം.



Leave a Reply