September 26, 2023

ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബി. ജെ. പി.യെന്ന് കെ.സി. വേണുഗോപാൽ എം.പി : കർഷക സമരത്തിന് ഐക്യദാർഢ്യം .

0
IMG-20201207-WA0098.jpg
കൽപ്പറ്റ :
ചരിത്രത്തെ വളച്ചൊടിക്കുകയാണ് ബി. ജെ. പി.യെന്ന് എ.ഐ. സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. 
വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്  ഗോൾ വാർക്കറുടെ പേര് നൽകിയത് കേരളാ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്.  കേന്ദ്ര മന്ത്രി വി. മുരളീധരൻ്റെ പ്രതികരണം ആളുകളെ വിഡ്ഡികളാക്കുന്നതാണന്നും  കെ. സി വേണുഗോപാൽ പറഞ്ഞു.  മന്ത്രി വി. മുരളീധരൻ്റ പ്രസ്താവന  പദവിക്ക് ചേരാത്തതാണ്..
. വെൽഫെയർ പാർട്ടി ബന്ധത്തിൽ  . എം. എം. ഹസ്സനെ തള്ളി കെ.സി വേണുഗോപാൽ .പാർട്ടിയുടെ അഭിപ്രായം പറയേണ്ടത്   കെ.പി. സി.സി. പ്രസിഡന്റാണ്. . മുന്നണിക്ക് പുറത്ത് ആരുമായും ബന്ധമില്ല.അങ്ങിനെ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. .മരം കോച്ചുന്ന തണുപ്പിലും  ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
 കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ  ആധിപത്യം  ഉണ്ടാകുമെന്നും ഇതൊരു സെമിഫൈനൽ ആണെന്നും അദ്ദേഹം പറഞ്ഞു.
ഫോണിൽ വയനാട് ജില്ല യുഡിഎഫ് കൺവീനർ പി പി എ കരീം, എ ഐ സി സി അംഗം കെ സി റോസക്കുട്ടി ടീച്ചർ, വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എം എൽ എ . തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് യു ഡി എഫ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക്  വെണ്‍മണിയില്‍ നടക്കുന്ന കുടുംബസംഗമത്തോടെയാണ് അദ്ദേഹത്തിന്റെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടർന്ന്  അമ്പലകൊല്ലിയില്‍ കുടുംബസംഗമം, 12 മണിക്ക് എടവക ദ്വാരക, ഉച്ചക്ക് രണ്ടിന് ഇരുളം, വൈകിട്ട് മൂന്ന് മണിക്ക് കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. നാല് മണിക്ക് കോട്ടത്തറ കുറുമ്പാലക്കോട്ടയില്‍ കുടുംബസംഗമം, വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ കണ്‍വെന്‍ഷന്‍ എന്നിങ്ങനെയാണ് കെ. സി വേണുഗോപാലിന്റെ പരിപാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *