കമ്മനയിൽ അരിവാൾ ചുറ്റികയും നെൽകതിരും നേർക്ക് നേർ.

കമ്മനയിൽ അരിവാൾ ചുറ്റികയും നേൽക്കതിരും നേർക്കുനേർ പോരിൽ
മാനന്തവാടി ∙ സി.പി.എമ്മും സി.പി.ഐയും നേർക്ക് നേർ കൊമ്പുകോർക്കുകയാണ് വയനാട് ജില്ലയിലെ എടവക
പഞ്ചായത്തിലെ പത്താം വാർഡായ കമ്മനയിൽ. സി.പി.എം–സി.പി.ഐ തർക്കം രൂക്ഷമാകുകയും
പലപ്പോഴും കയ്യാങ്കളിയിൽവരെ എത്തുകയും ചെയ്ത മാനന്തവാടിയിലടക്കം ഇടത്
മുന്നണി ഒരുമിച്ച് ജനവിധി തേടുമ്പോഴാണ് തൊട്ടടുത്തുള്ള എടവകയിൽ പരസ്പരം
മത്സരിക്കുന്നത്. കമ്മനയുടെ മുക്കിലും മൂലയിലും ഇരുപാർട്ടികളുടെയും
ബോർഡുകളും പോസ്റ്ററുകളും ഉയർന്ന് കഴിഞ്ഞു.
സി.പി.എമ്മിലെ സി.എം. സന്തോഷാണ് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ
മൽസരിക്കുന്നത്. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം രജിത്ത്കുമാറാണ് അരിവാൾ
നെൽക്കതിർ അടയാളത്തിൽ മത്സരരംഗത്തുള്ളത്.
ഡി.സി.സി ജനറൽ സെക്രട്ടറി കമ്മന മോഹനനാണ് യു.ഡി.എഫ് സ്ഥാനാർഥി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എടവക പഞ്ചായത്തിൽ എൽ.ഡി.എഫ് സി .പി .എെക്ക്
ഒരു സീറ്റ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ തങ്ങൾ പരാജയപ്പെട്ട അയിലമൂല
വാർഡിൽ തങ്ങളോട് ആലോചിക്കാതെ ഇത്തവണ സി.പി.എം സ്ഥാനാർഥിയെ
പ്രഖ്യാപിക്കുകയാണുണ്ടയതെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. എന്നാൽ മുന്നണി
മര്യാദ പാലിക്കാൻ തയാറാകാത്തത് സി.പി.ഐ ആണെന്നാണ് സി.പി.എം ആരോപണം. എടവകയിലെ
5 വാർഡുകളിൽ മത്സരിക്കാൻ തീരുമാനിച്ച സി.പി.ഐ പിന്നീട് ഒരിടത്ത് മാത്രം
മത്സരിക്കാനും മറ്റ് വാർഡുകളിൽ മനസാക്ഷി വോട്ടുചെയ്യാനും
തീരുമാനിക്കുകയായിരുന്നു. ഇടതു പക്ഷ പ്രസ്ഥാനനങ്ങൾക്ക് ആഴത്തിൽ
വേരോട്ടമുള്ള കമ്മനയിൽ എൽ.ഡി.എഫ്ഘടകകക്ഷിയായ സി.പി.ഐയും സി.പി.എമ്മും നേർക്ക്
നേർമത്സരിക്കുന്നത് വീറും വാശിയും ഉയർത്തുന്നുണ്ട്.

Leave a Reply