സൗജന്യ തൊഴില്‍ പരിശീലനം
സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് എഡ്യൂക്കേഷണല്‍ ഇനീഷിയേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ഹോട്ടല്‍ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ് മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ്. എല്‍ സി, പ്ലസ് ടു യോഗ്യതയുള്ള ഹൗസ് കീപ്പിങ്, ഫുഡ് ആന്‍ഡ് ബീവറേജ്, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളിലാണ് സൗജന്യ പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ പ്ലേസ്മെന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 9207741412, 7902888383 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.



Leave a Reply