May 4, 2024

വയനാട് ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് : · 115 പേര്‍ക്ക് രോഗമുക്തി

0
Facebook 1607602335311 6742772905406409312.jpg
· 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (10.12.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 115 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12762 ആയി. 10630 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2055 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1411 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 14 പേര്‍, മുട്ടില്‍ 12 പേര്‍, കല്‍പ്പറ്റ, പൊഴുതന 10 പേര്‍ വീതം, മാനന്തവാടി 9 പേര്‍, കോട്ടത്തറ 7 പേര്‍, പടിഞ്ഞാറത്തറ, മീനങ്ങാടി, തരിയോട് 6 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, എടവക, വൈത്തിരി 3 പേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര്‍ വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട്, നെന്മേനി സ്വദേശികളായ ഓരോരുത്തരുമാണ്  സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ബംഗാളില്‍ നിന്നും വന്ന ബത്തേരി സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗ ബാധിതനായത്.
*115 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍, പനമരം 10 പേര്‍, മുട്ടില്‍ 9 പേര്‍, പൂതാടി 8 പേര്‍, ബത്തേരി 7 പേര്‍, മേപ്പാടി 6 പേര്‍, തരിയോട്, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കണിയാമ്പറ്റ, തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, വെള്ളമുണ്ട രണ്ട് പേര്‍ വീതം, എടവക, അമ്പലവയല്‍, മുള്ളന്‍കൊല്ലി, പൊഴുതന, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 2 മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലുള്ള 22 പേരുമാണ് രോഗമുക്തി നേടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *