കർഷക സമരം ഒത്തുതീർപ്പാക്കണം- എൻ.ഡി.അപ്പച്ചൻ
കൽപ്പറ്റ: ജീവിക്കാനുള്ള അവകാശത്തിനായി രാജ്യത്തിലെ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണെമെന്ന് തെനേരി സിറ്റിസൺസ് ലൈബ്രറിയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതിക്ക് മുമ്പിൽ നടത്തിയ ഐക്യദാർഡ്യ സദസ് ആവശ്യപ്പെട്ടു. ഐക്യദാർഡ്യ സദസ് മുൻ എം.എൽ.എ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.പി.ജെ .ജോസഫ് അധ്യക്ഷത വഹിച്ചു.എ.പി.ബിജു, ജോയ് ജേക്കബ്, ഒ.കെ.രാജൻ, എം.പി.മുസ്തഫ, സി.എം ഹരി, വി.അരുൺ എന്നിവർ സംസാരിച്ചു.18- ദിവസമായി നടത്തുന്ന സമരത്തിൽ 10-ൽ ഏറെ ആളുകൾ മരിച്ചിട്ടും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ഐക്യദാർഡ്യ സദസ് മുന്നറിയിപ്പ് നൽകി
Leave a Reply