October 13, 2024

തെരഞ്ഞെടുപ്പ് ഫലം : ട്രെന്‍ഡ് , പി.ആര്‍.ഡി ലൈവ് ‘ല്‍ തത്സമയം

0
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം പൊതുജനങ്ങളിലെത്തിക്കാന്‍ ട്രെന്‍ഡ് വെബ്‌സൈറ്റും (trend), പി.ആര്‍.ഡി ലൈവ് ആപ്പും സജ്ജം. ബുധനാഴ്ച (ഡിസംബര്‍ 16) നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി ഇവയിലൂടെ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണല്‍ നില വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലും മനസിലാക്കാം.
നാഷനണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ട്രെന്‍ഡ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനും ട്രെന്‍ഡ് വെബ്‌സൈറ്റില്‍ പ്രത്യക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ പുരോഗതി അപ്പപ്പോള്‍ ട്രെന്‍ഡ് വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യും. ട്രെന്‍ഡ് സോഫ്റ്റ് വെയറിലേയ്ക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തും. സ്ലിപ്പ് ഡേറ്റാ അപ്ലോഡിംഗ് സെന്ററില്‍ എത്തിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫോമിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ എന്‍ട്രി ചെയ്യും. അപ്ലോഡിംഗ് സെന്ററിലെ സൂപ്പര്‍വൈസര്‍മാരാകും ഇത് ഉറപ്പാക്കുക. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണവും വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ഉണ്ടാകും. 
*ഫലം പി.ആര്‍.ഡി ലൈവ് ആപ്പിലും*
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണല്‍ തുടങ്ങുന്നതുമുതലുള്ള പുരോഗതി 'പി.ആര്‍.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെയും അപ്പപ്പോള്‍ അറിയാം. 16 ന് രാവിലെ എട്ടുമണി മുതല്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോര്‍പറേഷന്‍, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം 25 ലക്ഷം പേരാണ് പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ അറിഞ്ഞത്. എസ്.എസ്.എല്‍.സി, പ്ലസ്ടു ഫലങ്ങളും ഏറ്റവും സുഗമമായി 50 ലക്ഷത്തോളം പേര്‍ ആപ്പിലൂടെ അറിഞ്ഞിരുന്നു.ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പി.ആര്‍.ഡി ലൈവ് ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *