കൽപ്പറ്റ നഗരസഭ യു.ഡി.എഫ്. തിരിച്ചു പിടിച്ചു : മൂന്ന് വോട്ടിന് പി.പി. ആലി തോറ്റു.
കൽപ്പറ്റ നഗര സഭ ഒരിടവേളയ്ക്ക് ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. യു.ഡി.എഫ്. 15 .
എൽ.ഡി.എഫ്. – 13
– സീറ്റുകളും നേടി.
നഗരസഭ ചെയർപേഴ്സനും ഐ എൻ ടി യു സി നേതാവുമായ പി.പി. ആലി 3 വോട്ടിനു തോറ്റു. എൽ.ഡി.എഫിന് ലഭിച്ച 13 സീറ്റിൽ മൂന്നെണ്ണം എൽ.ജെ.ഡി.യുടേതാണ്.
ജനതാദളിന്റെ മുന്നണി മാറ്റത്തിൽ ഭരണം മാറി മറിഞ്ഞിരുന്ന കൽപ്പറ്റയിൽ ഇത്തവണ ടൗൺ നവീകരണം ഉൾപ്പെയുള്ള വിഷയങ്ങൾ പ്രതിഫലിച്ചിരുന്നു.
ലീഗിൽ നിന്ന് പുറത്ത് പോയി മത്സരിച്ച മുൻ നഗരസഭാ ചെയർ പേഴ്സൺ ഉമൈബ മൊയ്തീൻ കുട്ടിയെ യു.ഡി.എഫിെലെ റെയ്ഹാനത്ത് തോൽപ്പിച്ചു.
Leave a Reply