കൂട്ടി കിഴിക്കലുകൾ പിഴച്ചു : മാനന്തവാടിയിൽ വീണത് വൻമരങ്ങൾ.
മൂന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരടക്കം പ്രമുഖരുടെ പരാജയമാണ്
മാനന്തവാടിയിലെ ജനവിധിയിൽ ഉണ്ടായത്. നഗരസഭയുടെ പ്രഥമ അധ്യക്ഷനായ വി.ആർ.
പ്രവീജ് യു.ഡി.എഫ് കോട്ടയായ ചിറക്കരയിൽ അട്ടിമറി വിജയം നേടിയെങ്കിലും
നേതാക്കൾ കൂട്ടമായി തോറ്റത് മാനന്തവാടിയിൽ സി.പി.എമ്മിന് തിരിച്ചടിയായി.
മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ സെക്രട്ടറിയുമായിരുന്ന കെ.എം.
വർക്കി മാസ്റ്റർ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ എരുമത്തെരുവിൽ 248 വോട്ടുകൾക്കാണ്
പരാജയപ്പെട്ടത്. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് വൈസ്
പ്രസിഡന്റുമായ പി.വി. ജോർജാണ് ഇവിടെ അട്ടിമറി വിജയം കൊയ്തെടുത്തത്.
എൽ.ഡി.എഫ് ശ്കതി കേന്ദ്രമായ കല്ലിയോട് തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ
പുതുമുഖമായ ബാബു പുളിക്കൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം ഏരിയാ
കമ്മിറ്റി അംഗവുമായ പി.ടി. ബിജുവിനെ 193 വോട്ടുകൾക്കാണ് മലർത്തിയടിച്ചത്.
കോൺഗ്രസിലെ മുൻ പഞ്ചായത്ത് പ്രസിഡന്റുയമാരായ സിൽവി തോമസ്, ഗ്ലാഡിസ്
ചെറിയാൻ എന്നിവരും ഇക്കുറി പരാജയപ്പെട്ടു. സിപിഎം സ്ഥാനാർഥികളായ ജനവിധി
തേടിയ നഗരസഭയുടെ പ്രഥമ ഉപാധ്യക്ഷയായ പ്രതിഭാ ശശി ടൗൺ വാർഡിലും
പരാജയപ്പെട്ടു.
Leave a Reply