വയനാട് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് സീറ്റുകൾ കുറഞത് അന്വേഷിക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ
കൽപ്പറ്റ:
വയനാട് ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് സീറ്റുകൾ കുറഞത് അന്വേഷിക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൂടിയാലോചനക്ക് പകരം ഗൂഢാലോചനയാണ് നടന്നത്.
. അപക്വമായ സ്ഥാനാർത്ഥി നിർണ്ണയമാണുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റിക്കും സമവായ കമ്മിറ്റിക്കുമാണ്. പൊഴുതനയിലെ മാത്രമല്ല, എടവകയിലെയും കൽപ്പറ്റയിലെ പി.പി. ആലിയുടെയും പരാജയം ചർച്ച ചെയ്യണം. ഡി.സി.സി. പ്രസിഡണ്ടിനെക്കാൾ ഉത്തരവാദിത്വം മറ്റ് നേതാക്കൾക്കാണ്. ജയ സാധ്യതയെക്കാൾ കൂടുതൽ ഗ്രൂപ്പുകൾക്കാണ് പ്രാധാന്യം നൽകിയത്.
പ്രാദേശികമായി സ്വീകാര്യതയുള്ളവരെ സ്ഥാനാർത്ഥികളെ നിർത്താൻ തയ്യാറാവേണ്ടതായിരുന്നു. സീറ്റ് പിടിച്ചു വാങ്ങിയവർക്ക് ജയിക്കാൻ ബാധ്യതയുണ്ടന്നും പെർമോൻസ് ഓഡിറ്റ് കോൺഗ്രസ് കൃത്യമായി നടത്തണമെന്നും പി.കെ. അനിൽകുമാർ പറഞ്ഞു. കെ. എൽ. പൗലോസിനെ പൊഴുതന പോലുള്ള ഇടങ്ങളിൽ മത്സരിപ്പിക്കരുതായിരുന്നു. പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിച്ചില്ല . ശാക്തീകരിക്കാൻ ഇനിയും സമയമുണ്ടന്നും പ്രവർത്തകർ അതിന് കാത്തിരിക്കുകയാണന്നും
അദ്ദേഹം പറഞ്ഞു.
Leave a Reply