സംഘടനാ നേതൃത്വത്തിൽ നിന്ന് തദ്ദേശ ഭരണസമിതിയിലേക്ക് : നാടിനഭിമാനമായി സിനോ
പനമരം: കുട്ടിക്കാലം മുതൽ ശീലിച്ച നേതൃപാടവവും സാമൂഹ്യ പ്രവർത്തനവും സീനോ എന്ന തോമസ് പാറക്കാലായിലിനെ എത്തിച്ചത് തദ്ദേശ സ്ഥാപനത്തിൻ്റെ ഭരണ സമിതിയിൽ .അതും നാടിന് അഭിമാനിക്കാവുന്ന നേട്ടത്തിൽ. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മികവ് തെളിയിച്ച യുവപ്രതിഭകളിൽ ഒരാളാണ് പനമരം ഗ്രാമ പഞ്ചായത്തിൽ ചെറുകാട്ടൂരിൽ സീനിയർ സി.പി.എം. നേതാവ് എം.എ. ചാക്കോയെ പരാജയപ്പെടുത്തി വിജയിച്ച സിനോ എന്ന തോമസ് . ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ജനപ്രതിനിധികളിൽ ഒരാളുമാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റയിൽ കോൺഗ്രസില്ലെ ടി .കെ . മമ്മൂട്ടിയെ പരാജയപ്പെടുത്തിയ സി.പി.എമ്മിലെ പി.എ. അസീസാണ് വയനാട്ടിൽ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത്. 836 വോട്ടുകൾ അസീസ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള നെന്മേനി പഞ്ചായത്തിലെ മലങ്കര വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി റ്റിജി ചെറുതോട്ടിൽ 831 വോട്ടുകൾ നേടി.
ജില്ലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചവരുടെ കൂട്ടത്തിൽ അഞ്ചാം സ്ഥാനക്കാരനായ സിനോക്ക് ഇത് കന്നിയങ്കമായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്ന സിനോ കെ.സി.വൈ.എം, യൂത്ത് കോൺഗ്രസ് , കോൺഗ്രസ് എന്നിവയിലൂടെ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ നേതൃത്വത്തിനുടമയാണ് . പ്രാദേശിക വികസനവും ജില്ലയുടെ പൊതു വികസനവും പ്രധാന അജണ്ടയാക്കിയാണ് മത്സരത്തിനിറങ്ങിയത്. അതിന് ജനം നൽകിയ പ്രത്യുത്തരമാണ് കൂടുതൽ വോട്ടുകൾ.
Leave a Reply