കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പോസ്റ്റോഫീസിനു മുമ്പിൽ സമരം നടത്തി

ദേശീയ കർഷക മഹാ സഖ്യം ആർ.കെ. എം. എസ്. വയനാട് ജില്ലാ കമ്മറ്റി ഫാർമേഴ്സ് റിലീഫ് ഫോറം , എ.ഐ.. എഫ്.എ. കെ.പി.എസ്..ഇൻഫാം , എന്നീ കർഷക സംഘടനകളുടെ സഹകരണത്തോടെ ഡൽഹി കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാനന്തവാടി പോസ്റ്റോഫീസിനു മുമ്പിൽ സമരം നടത്തി.
ആർ.കെ. എം. എസ്.
സംസ്ഥാന കമ്മറ്റിയംഗം .പി-ജെ.ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മലങ്കര പള്ളി വികാരി ഫാ: ലൂക്കോസ് ഉത്ഘാടനം ചെയ്തു. കർഷക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോ.പി. ലക്ഷ്മണൻ മാസ്റ്റർ, എം.ജെ. .ചാക്കോ പ്രൊഫ.എം.കെ. സെൽവരാജ്, സ്വന ആൻറണി, ഇബ്രായി, റസ്സൽ ജോൺസൺ, കുഞ്ഞുമോൻ ജോസഫ്, എ.എൻ. മുകുന്ദൻ, വിജയൻ തലപ്പുഴ, എള്ളിൽ മസ്തഫ, ജോസഫ് നൗഷാദ് എം. .എന്നിവർ പ്രസംഗിച്ചു.7 കോർപ്പറേറ്റുകൾകടമായി നല്കാനുള്ള 700000 കോടി രൂപ തിരിച്പിടിച്ച് കർഷകർക് 10000 രുപ പ്രതിമാസ പെൻഷൻ നൽകണമെന്നും കർഷകന്റെ കടങ്ങൾ എഴുതിതള്ളണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.



Leave a Reply