കോവിഡ് കൂടുന്നു: ജാഗ്രത വേണമെന്ന് ഡി.എം.ഒ
വയനാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക. കോവിഡ് ടെസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് പാടില്ലന്നും ഡി.എം. ഒ .
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും വയനാട്ടിൽ കുറവാണ്. ഗുരുതരാവസ്ഥയിൽ എത്തുന്നവർ മാത്രം ചികിത്സ തേടിയെത്തുന്നത്. ഇതു പിന്നീട് രോഗം മൂർച്ഛിക്കാൻ കാരണമാകും.
തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യാനാണ് സാധ്യത.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിൽ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രായമായവരെ എല്ലാം ക്വാറൻ്റൈൻ പാലിച്ച് നിർത്തിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയതായും സമ്പർക്കം പുലർത്തുന്നതായും സ്ഥിതിയുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കുന്നവരിൽ ആദിവാസി കോളനികളിലുള്ളവരും പ്രായമായവരും ഉണ്ട് . ഇവരിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ ചികിൽസക്ക് വിധേയമാകണമെന്നും ഡി.എം.ഒ പറഞ്ഞു.
ജനങ്ങളുടെ സഹകരണം ഇല്ലങ്കിൽ കോവിഡ് നിയന്ത്രണവിധേയുക്കാൻ പാടുപെടേണ്ടി വരും. ഇത് ദൂരവ്യാപകമായ ഫലമുണ്ടാക്കും. ജാഗ്രത കൈവിട്ടാൽ മഹാമാരി എല്ലാവരെയും ബാധിക്കുമെന്ന തിരിച്ചറിവാണ് വേണ്ടതെന്നും ഉദാസീനത പാടില്ലന്നും സ്വയം ഉത്തരവാദിത്വ ബോധത്തോടെ പൊതു ജനം പെരുമാറണമെന്നും ഡോ. രേണുക പറഞ്ഞു.
Leave a Reply