തദ്ദേശസ്ഥാപന അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് (തിങ്കളാഴ്ച ) രാവിലെ 10 ന് അതത് തദ്ദേശസ്ഥാപന ആസ്ഥാനങ്ങളിൽ നടക്കും. ഏറ്റവും മുതിര്‍ന്ന അംഗത്തിന് ബന്ധപ്പെട്ട വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും. തുടര്‍ന്ന് ഈ അംഗം മറ്റുള്ള അംഗങ്ങളെ പ്രതിജ്ഞ ചെയ്യിക്കും.
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഏറ്റവും മുതിര്‍ന്ന അംഗമായ, പൊഴുതന ഡിവിഷന്‍ മെമ്പര്‍ എന്‍.സി പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരും. യോഗത്തില്‍ പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍, വൈസ് പ്രസിഡന്റ് / ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.
സത്യപ്രതിജ്ഞ ഇന്ന്
കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയുക്ത ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ഇന്ന് (തിങ്കൾ) രാവിലെ 10ന് നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയുടെ അദ്ധ്യക്ഷതയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ചടങ്ങ് നടക്കുക.
Leave a Reply