വയനാട് ഗ്രാനൈറ്റ് ക്വാറി ഉടന്‍ നിര്‍ത്തിവെപ്പിക്കണം-ആക്ഷന്‍ കമ്മിറ്റി
: വെങ്ങപ്പള്ളി പഞ്ചായത്തിലെ വയനാട് ഗ്രാനൈറ്റ് ക്വാറി നിര്‍ത്തിവെപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറിയിയില്‍ നിന്നുള്ള സ്‌ഫോടനം മൂലം പ്രദേശവാസിയായ അമ്പലക്കുന്ന് സുധീഷിന്റെ വീടിന് കഴിഞ്ഞ ദിവസം കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഓട് തകര്‍ന്നു വീഴുകയും ചുവരുകള്‍ വിണ്ട് കീറുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. ക്വാറിയുടെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ക്ക് ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാകലക്ടര്‍, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം ജില്ലാ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ക്വാറി മാഫിയയെ സഹായിക്കുന്ന നിലപാടാണ് അധികൃതര്‍ ഇത് വരെ സ്വീകരിച്ച് വരുന്നത്. ജനങ്ങളുടെ സൈ്വര്യ ജീവിതം നഷ്ടപ്പെടുത്തിയുള്ള ക്വാറിയുടെ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ ബഹുജനപ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കി. ചെയര്‍മാന്‍ പാറായി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ. ദാമോദരകുറുപ്പ്, സലീംബാവ, സി. ഷൈജല്‍, ഹക്കീം, ബാബു മഞ്ഞിലേരി സംസാരിച്ചു.
Leave a Reply