സുഗതകുമാരി മലയാളത്തിൻ്റെ തണൽ: ഗാന്ധിദർശൻ വേദി
കൽപറ്റ: പിറന്ന മണ്ണിൻ്റെ കാവലാളായ എഴുത്തുകാരി സുഗതകുമാരിയുടെ നിര്യാണത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആദരാഞ്ജലികൾ അർപിക്കാൻ കൽപറ്റ ഹയർ സെക്കൻ്ററി അധ്യാപക സഹകരണ സംഘത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം അധ്യക്ഷത വഹിച്ചു.
വിശ്വ മാനവികതയുടെയും പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു സുഗതകുമാരി. എന്നും അശരണരുടെയും നിരാലംബരുടെയും തണലും ബലവും ശ്രദ്ധിക്കപ്പെടുന്ന ശബ്ദവുമായിരുന്നു അവർ എന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന നിർവ്വാഹക സമിതി അംഗം കുര്യാക്കോസ് ആൻ്റണി, എൽദോ കെ.ഫിലിപ്പ്, അഡ്വ. ജോഷി സിറിയക്, അഡ്വ. ഗ്ലോറി ജോർജ്, ഷംസുദീൻ പി.ഇ, ബെന്നി.വി.എസ്, അരുൺദേവ്, പി.അബ്ബാസ്, ആൻ്റണി.പി.വി, സജി തോമസ്, വിനി. എസ്.നായർ, ഗിരിജ സതീഷ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
Leave a Reply