മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി വൈസ് പ്രസിഡൻ്റ് എ.കെ ജയഭാരതി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജസ്റ്റിൻ ബേബിയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എ കെ ജയഭാരതിയും മൽസരിക്കും. പതിമൂന്ന് അംഗങ്ങളുളള ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് അംഗ ങ്ങൾ എൽ ഡിഎഫിനുണ്ട്. മുൻ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി പി എം എരിയാസെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ച ജസ്റ്റിൻ ബേബി എടവക പഞ്ചായത്തിൽ മികച്ച ഭരണമാണ് കാഴ്ച്ചവെച്ചത്. എടവക പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്.മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ തിരുനെല്ലി ഡിവിഷനിൽ നിന്നാണ് എ.കെ ജയഭാരതി വിജയിച്ചത്. ഇന്ദിര പ്രേമചന്ദ്രൻ,(തോണിച്ചാൽ) വിമല(കാട്ടിക്കുളം) കെ.വി വിജോൾ(കല്ലോടി) പി കല്യാണി വെള്ളമുണ്ട) രമ്യതാരേഷ് (തൊണ്ടർനാട്) എന്നിവരാണ് എൽ.ഡി.എഫ് അംഗങ്ങൾ
Leave a Reply