“അന്നം തരുന്നവർക്ക് ഐക്യദാർഢ്യം’ : സമരസായാഹ്നം സംഘടിപ്പിച്ചു.
മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി “അന്നം തരുന്നവർക്ക് ഐക്യദാർഢ്യം' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സമരസായാഹ്നം സംഘടിപ്പിച്ചു…. കൽപ്പറ്റയിൽ നടന്ന സമരസായാഹ്നം
സി.പി.ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
സി കെ ശശീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. കർഷകർക്കാെപ്പമാണ് യുവത എന്ന സന്ദേശവുമായി നിരവധിപേർ സമരസായാഹ്നത്തിൽ പങ്കാളികളായി.
കെ സുഗതൻ, എം വി വിജേഷ്, കെ ആർ ജിതിൻ, എം രമേഷ്, ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർ സംസാരിച്ചു.
Leave a Reply