സൗഹൃദ സംഗമം സംഘടിപ്പിച്ചു

പൊഴുതന : ക്രിസ്തുമസിനോടനുബന്ധിച്ച് ഡയലോഗ് സെന്‍റര്‍ കല്‍പ്പറ്റ ഏരിയ ആറാം മൈലില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നാസർ കാതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏരിയാ പ്രസിഡന്‍റ് അബൂബക്കര്‍.എം.പി അധ്യക്ഷത വഹിച്ചു. ഡയലോഗ് സെന്‍റര്‍ ജില്ലാ സമിതി അംഗം ജലീല്‍ കണിയാമ്പറ്റ ആമുഖ ഭാഷണം നടത്തി. പൊഴുതന പഞ്ചായത്ത് മെമ്പര്‍ ജോസ്.എം.എം, സതീശ്.എന്‍, ബിനു, സുനീഷ് തോമസ്, മഹല്ല് പ്രതിനിധി സുലൈമാന്‍, ശരത്ത്, ജെസി, വിന്‍സെന്‍റ്, ഹുസൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുനവ്വര്‍ മാസ്റ്റര്‍ സ്വാഗതവും കെ.പി ഉമര്‍ ഹാജി നന്ദിയും പറഞ്ഞു.



Leave a Reply