അംഗൻവാടികളിലെ ‘ ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും നിയമനത്തിലെ ക്രമക്കേട് അന്വേഷിക്കണം: br യുത്ത് കോൺഗ്രസ്സ്
വൈത്തിരി താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിൽ അംഗനവാടി ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണം ഏഴും എട്ടും വർഷം പ്രവർത്തന പരിചയവും വിദ്യഭ്യാസ യോഗ്യതയുമുള്ളവരുമായ ആളുകളെ മാറ്റി നിർത്തി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൻതുക കൈക്കൂലി വാങ്ങി ക്രമവിരുദ്ധമായി നൽകിയ മുഴുവൻ നിയമങ്ങളും റദ്ദ് ചെയ്യണമെന്നും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും പേരിൽ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സുനീർ ഇത്തിക്കൽ അദ്ധ്വക്ഷത വഹിച്ചു. സിൻഡോ ജോസ്.ആബിദ് പുൽപ്പാറ.ഹർഷൽ കോന്നാടൻ.ജോബി പാറക്കാടൻ.ആൻറണി എമിലി. രവി P.പ്രതാപൻ.S. ആൽബർട്ട്.അർഷാദ്.സുമേഷ്. ഷബ്നാസ്തെന്നാനി എന്നിവർ സംസാരിച്ചു.



Leave a Reply