ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ 2020-21 വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്നതും ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ളതുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് അക്കമഡേഷന്‍ പദ്ധതിയില്‍ 4500 രൂപ നിരക്കില്‍ ഹോസ്റ്റല്‍ ഫീസ് ആനുകൂല്യത്തിനായി അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെയോ സ്ഥാപനത്തിന്റെയോ ഹോസ്റ്റലുകളില്‍ പ്രവേശനം ലഭിക്കാത്ത 2.50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാന പരിധിയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജാതി വരുമാനം, നേറ്റിവിറ്റി സാക്ഷ്യപത്രങ്ങളും കോഴ്സ് സംബന്ധിച്ചുള്ള സ്ഥാപനമേധാവിയുടെയും പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിക്കുന്നുവെന്നുള്ള ഹോസ്റ്റല്‍ അധികൃതരുടെയും സാക്ഷ്യപത്രങ്ങളും സഹിതമുള്ള അപേക്ഷ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ പൊര്‍ത്ത് എന്ന വിലാസത്തില്‍ ലഭിക്കണം.അവസാന തീയതി ജനുവരി 15.
Leave a Reply