April 20, 2024

മാനന്തവാടി നഗരസഭയ്ക്ക് കാരുണ്യത്തിൻ്റെ കൈയൊപ്പുമായി കൈതാങ്ങ് ചാരിറ്റിയുടെ ഒരു ഏക്കർ ഭൂമി

0
Img 20201231 Wa0267.jpg
മാനന്തവാടി നഗരസഭയ്ക്ക് കാരുണ്യത്തിൻ്റെ കൈയൊപ്പുമായി കൈതാങ്ങ് ചാരിറ്റിയുടെ ഒരു ഏക്കർ ഭൂമി നൽകി ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനുക്കയാണ് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത്.നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനായാണ് സ്ഥലം നൽകിയത്.
യു.ഡി.എഫ് ഭരണസമിതി ഭരണം ഏറ്റെടുത്ത ചടങ്ങിലാണ് കൈതാങ്ങ് ചാരിറ്റിയുടെ നേത്യത്വത്തിൽ ജീവകാരുണ്യ പ്രവർത്തനായ നാസർ മാനുക്ക ഒരു ഏക്കർ സ്ഥലം നഗരസഭയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.മാനന്തവാടി ഗവ:യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രേഖ കൈമാറൽ ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു.നാസർ മാനുക്ക ഭൂരേഖ കൈമാറി. കൈതാങ്ങ് ചാരിറ്റി ചെയർമാൻ ജോണി അറക്കൽ, കൺവീനർ റഷീദ് നീലാംബരി, നഗരസഭ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, നഗരസഭ സെക്രട്ടറി അഭിലാഷ്, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.അന്തരിച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്ന ജോയി അറയ്ക്കലിൻ്റെ നാമധേയത്തിലായിരിക്കും ഭവനസമുച്ചയം ഉയരുക. ആദ്യ പൊതുചടങ്ങിൽ തന്നെ സ്ഥലം ലഭിച്ചത് നഗരസഭയ്ക്ക് ലഭിച്ച പുതുവത്സര സമ്മാനം കൂടിയാണ്. അതെ സമയം പ്രതിപക്ഷമായ എൽ.ഡി.എഫ് ചടങ്ങിൽ നിന്നും വിട്ട് നിൽകുകയും ചെയ്തു.ചടങ്ങിൻ്റെ കാര്യം എൽ.ഡി.എഫ് മെമ്പർ മാരെ അറിയിക്കാത്തത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് എൽ.ഡി.എഫ് മെമ്പർമാർ നൽകുന്ന വിശദീകരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *