അസ്തിത്വം,അവകാശം, യുവനിര വീണ്ടെടുക്കുന്നു: എസ് കെ എസ് എഫ് മുന്നേറ്റ യാത്ര ജനുവരി 7ന് വയനാട്ടില്‍
ശാഖകളില്‍ മുന്നൊരുക്കം പ്രചാരണ പ്രയാണം ആരംഭിച്ചു.
കാവുമന്ദം: അസ്തിത്വം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ് കെ ഈദ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര ജനുവരി 7 ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുമ്പോള്‍ മൂന്നു താലൂക്കുകളിലായി വാകേരി ശിഹാബ് തങ്ങള്‍ അക്കാദമിയിലും, മാനന്തവാടി താലൂക്കില്‍ വെള്ളമുണ്ടയിലെയും സ്വീകരണങ്ങള്‍ക്കുശേഷം വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സമാപന സംഗമം നടക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി വൈത്തിരി താലൂക്ക് പരിധിയിലെ എല്ലാ മഹല്ല് ഭാരവാഹികളെയും സമസ്ത കുടുംബത്തിലെ മുഴുവന്‍ പോഷക ഘടകങ്ങളുടെയും നേതാക്കളെ നേരില്‍ കാണുന്നതിനായി വൈത്തിരി താലൂക്ക് സ്വാഗത സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മുന്നൊരുക്കം' ശാഖ യാത്രയ്ക്ക് തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ പ്രസിഡണ്ടും കൂടിയായ കെ. ടി ഹംസ മുസ്ലിയാര്‍ യാത്ര നായകന്‍ കെ.വി ജാഫര്‍ ഹൈതമിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ന് വൈത്തിരി താലൂക്കിലെ വൈത്തിരി, മേപ്പാടി, കല്‍പ്പറ്റ മേഖലകളില്‍ പര്യടനം നടത്തുന്ന പ്രചാരണ പ്രയാണം ഇടിയംവയലില്‍ നിന്ന് ആരംഭിച്ച് പിണങ്ങോട് സമാപനം കുറിക്കും. നാളെ പടിഞ്ഞാറത്തറ മേഖലയില്‍ കാവുമന്ദത്ത് നിന്ന് ആരംഭിച്ച് കമ്പളക്കാട് മേഖലയിലെ പച്ചിലക്കാട് സമാപിക്കും. പരിപാടിയില്‍ ചെയര്‍മാന്‍ കെഎ. .നാസര്‍ മൗലവി, കണ്‍വീനര്‍ ഖാസിം ദാരിമി, എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് മുഹ്യുദ്ദീന്‍ കുട്ടി യമാനി , പനന്തറ മുഹമ്മദ്, അബ്ദുറഹ്മാന്‍ ദാരിമി, എ.കെ. സുലൈമാന്‍ മൗലവി, സാജിദ് മൗലവി, ഷാജഹാന്‍ വാഫി, അബ്ബാസ് വാഫി, ജുബൈര്‍ ദാരിമി, സാഫിറലി മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply