April 27, 2024

കര്‍ഷകര്‍ക്കെതിരെയുള്ള ഭരണകൂട നീക്കങ്ങള്‍ പരാജയപ്പെടും. – ചെറുവയല്‍ രാമന്‍

0
02.jpg



കല്‍പ്പറ്റ: കര്‍ഷകര്‍ക്കെതിരായി ഭരണകൂടങ്ങള്‍ നടത്തുന്ന എല്ലാ നീക്ക ങ്ങളും പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് പാരമ്പര്യ നെല്‍ കര്‍ഷകന്‍ ചെറു വയല്‍ രാമന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ എന്നും അവഗണിക്കപ്പെടുകയാണ്. അവര്‍ എന്നും ദാരിദ്ര്യത്തിലും കടക്കെണിയിലുമാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് .നല്‍കുന്ന പരിഗണ ലഭിക്കാന്‍ കര്‍ഷകര്‍ക്കും അര്‍ഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ഛലോ ദില്ലി ഐക്യദാര്‍ഢ്യ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി.അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സംഗമത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍.കെ. റഷീദ് ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, കെ.എന്‍.എം  ജില്ലാ ജന.സെക്രട്ടറി സയ്യിദ് സ്വലാഹി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി. യൂനുസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മൊയ്തീന്‍ കുട്ടി മദനി, മുഹമ്മദലി സഖാഫി, കെ.അബ്ദുല്‍ സലാം, കെ.അബ്ദുല്‍ ജലീല്‍ മദനി, എം.മുഹമ്മദ് മാസ്റ്റര്‍, പി.പി.മുഹമ്മദ് മാസ്റ്റര്‍, പി.എം. മൗലവി, ടി.പി. അഹമദ് കോയ, ഉമ്മര്‍ ഹാജി ചുള്ളിയോട്, കല്ലിടുമ്പന്‍ ഹംസ ഹാജി, സി. മുഹമ്മദ്, ഉസ്മാന്‍ മേമന, ലത്തീഫ് അമ്പലവയല്‍, പ്രസംഗിച്ചു. ജില്ലാ എസ്.കെ.എസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി സി. മമ്മി ദില്ലിയില്‍ മരണമടഞ്ഞ സമര ഭടന്മാര്‍ക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെറുവയല്‍ രാമനെ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി പരിചയപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ ബാവ ഹാജി ചീരാല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *