മേലേ അമ്പത്തിനാല്-പയ്യമ്പള്ളി- ചെറുര്‍-കുറുക്കന്‍മൂല കോളനി
റോഡുകളുടെ ബില്‍ത്തുക മാറിനല്‍കാന്‍ അനുമതി
കല്‍പറ്റ-മാനന്തവാടി നഗരസഭയിലെ മേലേ അമ്പത്തനാല്-പയ്യമ്പള്ളി. ചെറൂര്‍-കുറുക്കന്‍മൂല കോളനി റോഡുകളുടെ ബില്‍ത്തുക മാറിനല്‍കുന്നതിനു ജില്ലാ കലക്ടര്‍ക്കു അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മഴക്കാലത്തു തകര്‍ന്ന രണ്ടു റോഡുകളുടെയെും പുനരുദ്ധാരണം 10 ലക്ഷം രൂപ വീതം അടങ്കലില്‍ നടത്തിയതാണ്. ഭരണാനുമതി കാലാവധിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി നഗരസഭാ സെക്രട്ടറി ബില്‍ സമര്‍പ്പിച്ചെങ്കിലും മാറി നല്‍കിയില്ല. നിയമപ്രകാരമുള്ള സമയപരിധിക്കുശേഷം പ്രവൃത്തികളുടെ നടത്തിപ്പിനു കരാര്‍ വച്ചതാണ് ബില്‍ മാറുന്നതിനു തടസ്സമായത്. കരാര്‍ വൈകിയെങ്കിലും പ്രവൃത്തികള്‍ തൃപ്തികരമായും സമയബന്ധിതമായും പൂര്‍ത്തീകരിച്ചതായും ബില്‍ത്തുക അനുവദിക്കണമെന്നും ജില്ലാ കലക്ടര്‍ സര്‍ക്കാരിനോടു അഭ്യര്‍ഥിച്ചിരുന്നു. കരാര്‍ വയ്ക്കുന്നതിലുണ്ടായ വീഴ്ച മാപ്പാക്കി ബില്‍ത്തുക മാറി നല്‍കാനാണ് കലക്ടര്‍ക്കു അനുമതി ലഭിച്ചത്.
Leave a Reply