October 6, 2024

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ

0
Img 20210102 Wa0244.jpg

കല്‍പ്പറ്റ : 2020 ജനുവരി 18ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനി പാട്ട് എന്ന കൃതിയെ ആസ്പദമാക്കി ഏകാത്മകം 2020 എന്ന പേരില്‍ അവതരിപ്പിച്ച മെഗാ മോഹിനിയാട്ട നൃത്താവിഷ്‌ക്കാര പരിപാടിയില്‍ കല്‍പ്പറ്റ എസ്.എന്‍.ഡി.പി. യൂണിയന്‍ വനിതാസംഘം പ്രതിനിധികളായി പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് നേടിയ വനിതാസംഘം പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം 3-1-2021 ഞായറാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഗ്രേസ് റസിഡന്‍സിയില്‍ നടത്തുന്ന ചടങ്ങില്‍വെച്ച് എസ്.എന്‍.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വിതരണം ചെയ്യുന്നതാണ്. യോഗം കൗണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി, കേന്ദ്രവനിതാസംഘം ജനറല്‍ സെക്രട്ടറി സംഗീത വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഈ നൃത്തശില്‍പം പരിശീലിപ്പിച്ച ട്രെയ്‌നര്‍ക്കുള്ള മൊമെന്റോ യോഗത്തില്‍വെച്ച് നല്‍കുന്നതാണ്. യൂണിയന്‍ പരിധിയിലുള്ള എല്ലാ ശാഖാ യോഗഭാരവാഹികളും വനിതാ സംഘം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി എം. മോഹനന്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *