നല്ലൂര്‍നാട്ടില്‍ സി എച്ച് സെന്റര്‍-ഫണ്ട് സ്വരൂപിക്കല്‍ തുടങ്ങി.
മാനന്തവാടി;വയനാട് ജില്ലാ അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് സമീപം സി. എച്. സെന്റര്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രൊജക്ടിനായി ഫണ്ട്‌സ്വരൂപിക്കല്‍ ഉദ്ഘാടനം ചെയ്തു.അലമ്പാടി മമ്മൂട്ടിഹാജിയില്‍ നിന്നും ഒരു ലക്ഷം രൂപ ആദ്യഗഡു സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഉല്‍ഘടനം ചെയ്തത്.മാനന്തവാടി താലൂക്ക് സി. എച് സെന്റര്‍ ഒരു കോടി രൂപയുടെ പ്രോജക്ടാണ് ആദ്യഘട്ടത്തില്‍ ഇവിടെ നടപ്പിലാക്കുന്നത്.ആദിവാസികളുള്‍പ്പെടെയുള്ള കേന്‍സര്‍ രോഗികള്‍ക്കും ഡയാലിസിനായെത്തുന്ന കിഡ്‌നി രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും പ്രയോജനപ്രദമാവുംവിധത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് സി എച്ച് സെന്റര്‍ ലക്ഷ്യമിടുന്നത്.ചടങ്ങില്‍ ഗ്ലോബല്‍ കെ. എം. സി. സി.ജില്ലാ പ്രസിഡന്റ് അസീസ് കൊറോം, വാര്‍ഡ്‌മെമ്പര്‍ ശിഹാബ് ആയാത്,ആയത് മമ്മൂട്ടി,ആലി. എന്‍. പി, ചക്കര അബ്ദുള്ള ഹാജി, പി. സി. ഇബ്രാഹിം ഹാജി, ഉസ്മാന്‍ പള്ളിയാല്‍, കൈപ്പാനി ഇബ്രാഹിം ഹാജി,സി. മമ്മുഹാജി, കാലിദ് മുതുവോടന്‍, ഇന്തന്‍ അബ്ദുള്ള ഹാജി, കെ. മമ്മൂട്ടി, കുഞ്ഞിപ്പീടിക മമ്മൂട്ടി, കേളോത് നൗഫല്‍, നൗഫല്‍ മുതുവോടന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ മാസം പതിമൂന്നിന് ബുധനാഴ്ച രണ്ടു മണിക്ക് നാലാം മൈല്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന ബഹുജന കണ്‍വെന്‍ഷനില്‍ വെച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. സ്ഥലത്തിന്റെ രേഖ കൈമാറും. മാന്തവാടി താലൂക് സി. എച്. സെന്റര്‍ കമ്മിറ്റി പ്രഖ്യാപനം റസാഖ് മാസ്റ്റര്‍ നിര്‍വഹിക്കും. യോഗത്തില്‍ നൗഷാദ് ബാഖവി, നാസര്‍ മാനു, ഇദ്‌റീസ് ഡോക്ടര്‍ തുടങ്ങി ജില്ലാ, മണ്ഡലം മുസ്ലിം ലീഗ്, കെ. എം. സി. സി,സി. എച്. സെന്റര്‍ നേതാക്കള്‍ പങ്കെടുക്കും
Leave a Reply