April 27, 2024

അസ്ഥിത്വം വീണ്ടെടുക്കാന്‍ വിവേകമാണ് അനിവാര്യം: പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍

0
Img 20210108 Wa0051.jpg

കല്‍പ്പറ്റ: മുസ്‌ലിം സമുദായത്തിന്റെ വിഷയങ്ങളില്‍ വൈകാരിമായ ഇടപെടലുകളല്ല നടത്തേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വൈകാരികത സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. എതിരാളികള്‍ക്ക് കൂടുതല്‍ പിന്തുണ ഉണ്ടാക്കി കൊടുക്കാനല്ലാതെ മറ്റൊന്നും അതുകൊണ്ട് ഉണ്ടാവുന്നില്ല. വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയും അതിന് പരിഹാരം കാണുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്ഥിത്വം അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ ഹമീദലി തങ്ങളുടെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുന്നേറ്റ യാത്രകള്‍ക്ക് വയനാട്ടിലെ വാകേരി, വെള്ളമുണ്ട, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ നന്ദി പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ സംവരണ ലോബികള്‍ അവകാശങ്ങള്‍ അട്ടിമറിക്കുകയാണ്. പിന്നാക്കക്കാരെ പടിക്ക് പുറത്ത് നിര്‍ത്താനുള്ള ഗൂഡലക്ഷ്യങ്ങളാണ് ഇവര്‍ നടപ്പലാക്കിക്കൊണ്ടിരിക്കുന്നത്്. രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ ജീവന്‍ പോലും ത്യജിച്ച് നിരവധി മുന്‍ഗാമികളുടെ പിന്‍മുറക്കാരാണ് മുസ്‌ലിം സമൂഹം. എന്നിട്ടും സി.എ.എ പോലുള്ള കിരാത നിയമങ്ങള്‍ നടപ്പിലാക്കി നമ്മളെ പുറത്ത് നിര്‍ത്താനുള്ള ശ്രമങ്ങളാണ് സവര്‍ണലോബികള്‍ നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇതുകൊണ്ട് തന്നെ അവകാശത്തിനും സംവരണത്തിനും വേണ്ടി വാദിക്കുന്നതിനോടൊപ്പം അസ്ഥിത്വം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം കൂടി നമ്മള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. വാകേരിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സ്വാഗതസംഘം ചെയര്‍മാന്‍ നൗഫല്‍ വാകേരി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യാതിഥിയായി. വെള്ളമുണ്ടയില്‍ സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ട അധ്യക്ഷനായി. നജീബ് കാന്തപുരം മുഖ്യാഥിതിയായി. കല്‍പ്പറ്റയില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈത്തരി താലൂക്ക് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എ നാസര്‍ മൗലവി അധ്യക്ഷനായി. എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യാഥിതിയായി. വിവിധയിടങ്ങളില്‍ താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ.പി.എം അശ്റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സുലൈമാന്‍ ഉഗ്രപുരം, സുറൂര്‍ പാപിനിശ്ശേരി, സലാം ഫറോക്ക്, സ്വാദിഖ് ഫൈസി താനൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഷുഹൈബ് നിസാമി, ഷഹീര്‍ പാപിനിശ്ശേരി, ബഷീര്‍ അസ്അദി, സല്‍മാന്‍ ഫൈസി, ഫാറൂഖ് ഫൈസി മണിമൂളി, നാസര്‍ മാസ്റ്റര്‍, മുഹിയുദ്ധീന്‍കുട്ടി യമാനി, അബ്ദുല്‍ ലത്തീഫ് വാഫി സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *