വയനാട് മെഡിക്കൽ കോളേജ് : യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാർച്ച് 12-ന്
കല്‍പ്പറ്റ: മെഡിക്കല്‍ കോളജ് വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ്. ഈ മാസം 12ന് കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. 11ന് വൈകുന്നേരം പഞ്ചായത്ത് തലങ്ങളില്‍ കലക്ടറേറ്റ് മാര്‍ച്ച് പ്രചരണാര്‍ഥം വിളംബരജാഥയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ പേരില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും മെഡിക്കല്‍ കോളജ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടത്തിയതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ആണ് വേണ്ടതെന്നും പുതിയ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് തുടങ്ങാന്‍ വര്‍ഷങ്ങളെടുക്കുമെന്നും അതുകൊണ്ട് അടിയന്തിരമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, സെക്രട്ടറി ജാസര്‍ പാലക്കല്‍, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജല്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply