ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കണം: ജനകീയ കൂട്ടായ്മ 13 ന്
ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ഉടൻ ആരംഭിക്കുക – വിപുലമായ ജനകീയ കൂട്ടായ്മ 13 ന് ബുധനാഴ്ച മാനന്തവാടിയിൽ – മെഡിക്കൽ കോളേജ് കർമ്മ സമിതി മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഏറ്റ് എടുക്കേണ്ടതില്ലെന്ന തീരുമാനിച്ച സാഹചര്യത്തിൽ, മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് താല്ക്കകാലികമായി തുടങ്ങുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജ് കർമ്മ സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനായി ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോയ്സ് ടൗണിലുള്ള 65 ഏക്കർ ഭൂമി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈത്തിരി താലൂക്കിൽ നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന ഗവൺമെൻ്റിൻ്റെ നേതൃത്വത്തിലുള്ള പുതിയ മെഡിക്കൽ കോളേജ് മാനന്തവാടി താലൂക്കിൽ ആരംഭിക്കുന്നതാണ് അഭികാമ്യമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അടുത്ത ബുധനാഴ്ച 13 ന് 3 മണിക്ക് താലൂക്കിലെ സാമൂഹ്യ- രാഷ്ടീയ സാംസ്ക്കാരിക , നേതാക്കളുടെ വിപുലമായ ജനകീയ കൂട്ടായ്മ മാനന്തവാടി വ്യാപാര ഭവനിൽ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ ആശുപത്രിക്കു വേണ്ടി ഉടൻ നിർമ്മാണം പൂർത്തി കരിക്കുന്ന 100 കോടിയോളം തുക ചിലവഴിച്ച് നിർമ്മിക്കുന്ന വിപുലമായ കെട്ടിട്ടം ഇതിനായി ഉപയോഗിക്കുവാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി. മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെസിക്കൽ കോളേജ് ആരംഭിക്കുകയാണെങ്കങ്കിൽ വയനാട് ജില്ലക്കു മാത്രമല്ല അയൽ ജില്ലകളായ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽപ്പെട്ട തൊട്ടിൽപാലം, കുറ്റ്യാടി നാദാപുരം ,വിലങ്ങാട്, കൊട്ടിയൂർ, കേളകം ,ആറളം, കൊളക്കാട് , കണ്ണവം, കൂടക്ക് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് വളരെ ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി. അടുത്ത 13 ന് മാനന്തവാടിയിൽ നടക്കന്ന ജനകീയ കൂട്ടായ്മയിൽ താലൂക്കിലെ മുഴുവൻ ജനപ്രതിനിധികളും വിവിധ രാഷ്ടീയ, നേതാക്കളും പൊതുപ്രവർത്തകരും പങ്കെടുക്കണമെന്ന് യോഗം ആഭ്യർത്ഥിച്ചു. യോഗത്തിൽ കർമ്മ സമിതി ചെയർമാൻ ഉസ്മാൻ കെ. അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ കെ.എ ആന്റണി, ഇ ജെ ബാബു, കെ എം ഷിനോജ്,ബാബുഫിലിപ്പ്, കെ.മുസ്തഫ, ലോറൻസ് കെ .ജെ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply