‘തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം; 30-ന് വയനാട്ടിൽ കോൺഗ്രസ് പദയാത്ര
വയനാട്
ജില്ലയിൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചു….. എ ഐ സി സി യുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി കൽപ്പറ്റയിൽ ജില്ലാനേതൃസംഗമം നടത്തി . എ ഐ സി സി സെക്രട്ടറി പി.വി മോഹൻ സംഗമം ഉദ്ഘാടനം ചെയ്തു.
രാഹുൽഗാന്ധിയുടെ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയം കരസ്ഥമാക്കുമെന്ന് പി.വി മോഹനൻ പറഞ്ഞു. ഡിസിസി ഭാരവാഹികൾ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എന്നിവരാണ് നേതൃ സംഗമത്തിൽ പങ്കെടുത്തത്. 26-ന് ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിക്കും. 30-ന് വയനാട്ടിൽ പദയാത്ര.11 മുതൽ 15 വരെ ബ്ലോക്ക് കൺവെൻഷൻ നടത്തും. 16 മുതൽ 20 വരെ മണ്ഡലം കൺവെൻഷൻ ന നടത്താനും കൽപ്പറ്റയിൽ ചേർന്ന കൺവെൻഷനിൽ തീരുമാനമായി. വയനാട് മെഡിക്കൽ കോളേജ് അട്ടിമറിച്ച ഇടതു സർക്കാരിനെതിരെ 13 – ന് രാവിലെ മുതൽ ഉച്ചവരെ ഡി.സി.സി.യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തും. വൃക്ഷത്തൈക്ക് വെള്ളം ഒഴിച്ചു കൊണ്ടായിരുന്നു സംഗമം ആരംഭിച്ചത്.
കെ പി സി സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, ഡി.സി.സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എം എൽ എ തുടങ്ങിയ നേതാക്കളും സംഗമത്തിൽ പങ്കെടുത്തു.
Leave a Reply