മെഡിക്കൽ കോളേജ് ആവശ്യം ശക്തമാകുന്നു: മാനന്തവാടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു


Ad

.

 

വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപ്രതിയോടനുബന്ധിച്ച് മാനന്തവാടിയിൽ ഉടൻ ആരംഭിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ വൻ ജനകീയ കൂട്ടായ സംഘടിപ്പിച്ചു.

മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾതദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾജനപ്രതിനിധികൾപൊതുപ്രവർത്തകർസാമൂഹ്യ-സാംസ്കാരികസമുദായ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടതില്ലെന്നുംമടക്കിമലയിൽ കണ്ടെത്തിയ  ഭൂമി ശാസ്ത്ര പഠനത്തിൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന റിപ്പോർട്ടും മാനന്തവാടിയിൽ ആരോഗ്യവകുപ്പിന്‍റെ ഉടമസ്ഥതയിൽ 65 ഏക്കർ ഭൂമിയുള്ളതുംവൈത്തിരി താലൂക്കിൽ സ്വകാര്യ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നതിനാലും മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും യോഗം ചൂണ്ടിക്കാട്ടി. കൂടാതെ മാനന്തവാടി ജില്ലാ ആശുപത്രിയോടനുബന്ധിച്ച് 100 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കുന്ന കെട്ടിട സമുച്ചയം താൽക്കാലികമായി മെഡിക്കൽ കോളേജിനു വേണ്ടി ഉപയോഗിക്കുവാന്‍ സാധിക്കുമെന്നു  യോഗം വിലയിരുത്തി. മാനന്തവാടി  ജില്ലാ ആശുപത്രിയും നല്ലൂര്‍നാട് ട്രൈബല്‍  ആശുപത്രിയും   സംയോജിപ്പിച്ച് 2004 ൽ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് ആദ്യമായി ഇടതുപക്ഷ  ജനാധിപത്യ മുന്നണിയാണ് ആവശ്യപ്പെട്ടതെന്നും യോഗം അനുസ്മരിച്ചു. ഈ ആവശ്യം നേടിയെടുക്കുന്നതിനു വേണ്ടി സംസ്ഥാന മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, എൽ.ഡി.എഫ് ജില്ലാനേതാക്കൾകളക്ടർ തുടങ്ങിയവർക്ക് ഭീമഹർജി നൽകും. വിവിധ പഞ്ചായത്തുകള്‍  ഗവൺമെന്റിന് പ്രമേയം പാസ്സാക്കി അയക്കും. ഈ ആവശ്യം ശക്തിയായി ഉന്നയിക്കുന്നതിന് ധർണ്ണആർ. ഡി.ഒ ഓഫീസ് മാർച്ച്, പൊതുയോഗം തുടങ്ങി വിവിധ പ്രക്ഷോഭപരിപാടികൾ സംഘടീപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ കർമ്മസമിതി ചെയർമാൻ ഉസ്മാൻ കെ അധ്യക്ഷത വഹിച്ചു . മാനന്തവാടി പി.ആര്‍.ഒ ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ ഉത്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൌണ്‍സിലര്‍ ജേക്കബ്‌ സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ ബാബു ഫിലിപ്പ് വിഷയാവതരണവും, ഫാദര്‍ വര്‍ഗ്ഗീസ് മറ്റം പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ കെ എ ആന്‍റണി, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, ഇ.ജെ ബാബു, എം.ജി.ബിജു. പി.വി ജോര്‍ജ്, ഇ.എം. ശ്രീധരന്‍ മാസ്റ്റര്‍, കെ.എസ്. സഖാബി, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ്‌, ഹസ്സന്‍ മുസലിയാര്‍, എം,സി. സെബാസ്റ്റ്യന്‍, അനില്‍ കെ,എം.അബ്ദു റഹിമാന്‍, ജോസ് തലച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *