ജില്ലാ ആശുപത്രിയിൽ മൊബൈൽ ഐ.സി.യു
ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യങ്ങളുമായി അത്യാധുനിക മൊബൈൽ ഐ.സി.യു യൂണിറ്റ് എത്തി. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഏക മൊബൈൽ യൂണിറ്റാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ യാഥാർത്ഥ്യമായത്. ഒ. ആർ കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് ആത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈൽ യൂണിറ്റ് സജ്ജമാക്കിയത്. നിലവിൽ ജില്ലാ ആശുപത്രിയിൽ ആറ് ആംബുലൻസുകളാണ് ഉള്ളത് ഇതിനു പുറമെയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈൽ ഐ സി യു യൂണിറ്റ് സജ്ജമാകുന്നത്. ജീവൻ രക്ഷാ ഉപാധികളും 24 മണിക്കൂർ ഡോക്ടറുടെ സേവനവും മൊബൈൽ ഐ സി യുവിൽ ഉണ്ടായിരിക്കും
Leave a Reply