തദ്ദേശ സ്വയംഭരണ സര്‍ക്കാറുകളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി


Ad
.

കല്‍പ്പറ്റ : കേരളത്തിലെ തദ്ദേശഭരണ സര്‍ക്കാരുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ചതുര്‍ദിന പരിശീലനത്തിന് ജില്ലയിലും തുടക്കമായി. പഞ്ചായത്ത് രാജ്, ചുമതലകളും ഉത്തരവാദിത്തങ്ങളും പൊതുഭരണം,ധന പരിപാലനം, വികേന്ദ്രീകൃതാസൂത്രണവും, കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികളും, സാമൂഹ്യ ക്ഷേമവും, നഗരാസൂത്രണവും സുസ്ഥിര വികസനവും, ജെന്‍ഡറും പ്രാദേശിക ഭരണവും, സാമൂഹ്യനീതിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, മാലിന്യ പരിപാലനം എന്നീ വിഷയങ്ങളിലാണ് ആദ്യഘട്ട പരിശീലനം നടക്കുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ(കില) നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന
പരിശീലനത്തിന്റെ ജില്ലാതല ഉത്ഘാടനം കല്‍പറ്റ നഗരസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ കെയം തൊടി മുജീബ് അധ്യക്ഷനായിരുന്നു.കൗണ്‍സിലര്‍ സി.കെ.ശിവരാമന്‍, മുനിസിപ്പല്‍ സെക്രട്ടറി സന്ദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *