April 27, 2024

സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പരീക്ഷ തുടങ്ങി

0
Img 20210116 Wa0129.jpg
പച്ച മലയാളം, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പരീക്ഷ വയനാട് ജില്ലയിൽ 7 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ജി എച്ച് എസ് തോമാട്ടുചാൽ, ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അമ്പലവയൽ, സർവ്വജന ഹയർ സെക്കണ്ടറി സ്ക്കൂൾ ബത്തേരി, ജി എച്ച് എസ് മൂലങ്കാവ്, ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ചീരാൽ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുള്ളൻകൊല്ലി, ജി എച്ച് എസ് എസ് അച്ചൂർ എന്നീ സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷകൾ ആഴത്തിൽ പഠിക്കാനുള്ള സ്വാശ്രയ കോഴ്സ് ആണിത്. പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി വിഷയങ്ങളിൽ വാചാ പരീക്ഷയും എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. 202  പേരാണ് പരീക്ഷ എഴുതിയത്. 10 മുതൽ 1 മണി വരെയായിരുന്നു  പരീക്ഷാ സമയം. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഷീല പുഞ്ചവയൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ അജയൻ എം.എം അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയനാസർ സ്വാഗതവും പ്രേരക് ജസ്ന നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി ശശി, കമലാക്ഷി ടീച്ചർ, ജയശ്രീ ടീച്ചർ, ജോർജ് പി പി, ഉഷാവേലായുധൻ ,ജോൺസൻ, ലത ടീച്ചർ, ഷിൻസി റോയ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *