300 കോടി വകയിരുത്തിയത് വയനാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന് ഗവ: മെഡിക്കൽ കോളേജ് ആക്‌ഷൻ കമ്മറ്റി


Ad
സംസ്ഥാന ബഡ്ജറ്റിൽ വയനാട് മെഡിക്കൽ കോളേജിനായി 300 കോടി രൂപ വകയിരുത്തിയെന്ന പ്രഖ്യാപനം മെഡിക്കൽ കോളേജിനായി കാത്തിരിക്കുന്ന വയനാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന്
ജിനചന്ദ്രൻ സ്മാരക ഗവ: മെഡിക്കൽ കോളേജ് ആക്‌ഷൻ കമ്മറ്റി. മുൻ ബഡ്ജറ്റിൽ 648 കോടി പ്രഖ്യാപിച്ചത് പാഴ് വാക്കായതെന്നും കമ്മറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
മെഡിക്കൽ കോളേജ് പ്രശ്നം ത്രിശങ്കുവിൽ നിർത്താനും അടുത്ത തെരഞ്ഞെടുപ്പ് വരെ 
മൂന്ന് നിയോജകമണ്ഡലങ്ങളെ വെറുപ്പിക്കാതിരിക്കാനുമുളള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആക്‌ഷൻ കമ്മറ്റി പറഞ്ഞു. ഗവൺമെൻറിന് ആർജ്ജവമുണ്ടെങ്കിൽ മെഡിക്കൽ കോളേജ് എവിടെ തുടങ്ങുമെന്ന് പറയുമായിരുന്നുവെന്നും കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ദാനം ലഭിച്ച മടക്കിമല ഭൂമി വയനാടിന്റെ മധ്യഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതും വയനാട്ടിലെ മുഴുവൻ ജനങ്ങളും അംഗീകരിച്ചതുമാണെന്നും,
ആയതിനാൽ നടപ്പ് നിയമസഭാ സമ്മേളന കാലത്ത് തന്നെ മടക്കിമലയിൽ പ്രവർത്തികൾ പുനരാരംഭിക്കാനുളള തീരുമാനമെടുക്കണമെന്ന് ആക്‌ഷൻ കമ്മറ്റി ഗവൺമെൻ്റിനോട് അഭ്യർത്ഥിച്ചു.
പത്മപ്രഭാ ലൈബ്രറി ഓഡിറ്റോറിയത്തിൽ ചേർന്ന ആക്‌ഷൻ കമ്മറ്റി യോഗത്തിൽ
ചെയർമാൻ സൂപ്പി പള്ളിയാൽ അദ്ധ്യക്ഷനായി.  മോയിൻ കടവൻ , കെ.സദാനന്ദൻ, വി എ മജീദ്, യഹ്യാഖാൻ തലക്കൽ, പൌലോസ് കുറുമ്പേമഠം, ഗഫൂർ വെണ്ണിയോട്, പി കെ അനിൽകുമാർ , 
പി കെ  അബ്ദുറഹിമാൻ , വി ഹരിദാസൻ, വി വി  ജിനചന്ദ്രപ്രസാദ് ലത്തീഫ് മാടായി, ഇഖ്ബാൽ മുട്ടിൽ ,റസ്സാഖ്റാണിയ, ആർ രാജൻ എന്നിവർ സംസാരിച്ചു. ഭാവിപ്രവർത്തനങ്ങൾ അഡ്വ: എംസിഎ ജമാൽ വിശദീകരിച്ചു.
കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് പി പി റനീഷിനെ കൺവീനറായും 
വി എ മജീദ്, യഹ്യാഖാൻ തലക്കൽ
പി കെ അനിൽകുമാർ എന്നിവരെ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുത്തു.
മടക്കിമലയിൽ ദാനം കിട്ടിയ ഭൂമിയിലൊഴികെ എവിടെ ഭൂമി ഏറ്റെടുത്താലും അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം 20 ന്  കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ നടത്തും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *