വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃ സംഗമം നടത്തി.
കല്‍പ്പറ്റ: തൃതല പഞ്ചായത്തിലേക്കു മത്സരിച്ച വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി വനിതാ നേതൃ സംഗമം നടത്തി.
തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെടുകയും വിജയിച്ചവരും ആയ വനിതകള്‍ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് പാര്‍ട്ടി ശക്തിപ്പെടുത്തുകയും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ UDF ന്റെ വിജയം ഉറപ്പിക്കാന്‍ നേതൃത്വം നല്‍കുവാനും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു കഴിയണം എന്നും കര്‍ഷകര്‍, തൊഴിലാളികള്‍ സ്ത്രീകള്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ വയോജനങ്ങള്‍, പ്രവാസികള്‍, വ്യവസായികള്‍ എന്നീ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പിക്കണമെങ്കില്‍ UDF അധികാരത്തില്‍ വരണമെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. ജയിച്ചുവന്ന വനിത ജനപ്രതിനിധികളെ smt ലതിക സുഭാഷ് ഷാള്‍ അണിയിച്ച് ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാന്‍ സംഷാദ് മാര്‍ക്കാറിനെ ആദരി യിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികള്‍ ആയ മാര്‍ഗരറ്റ് തോമസ്, .C. P പുഷ്പലത ജില്ലാ ഭാരവാഹികള്‍ ജി.വിജയമ്മ, ശോഭനാകുമാരി, എ. എം ശാന്തകുമാരി, ഉഷ തമ്പി, adv ഗ്ലാഡിസ് ചെറിയന്‍, ബീന ജോസ്, ഷേര്‍ലി സെബാസ്റ്റ്യന്‍,കെ മിനി, ലൗലി ഷാജു, ജിനി തോമസ്, ജയ മുരളി,എ. എസ് വിജയ, ഗിരിജ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു
Leave a Reply