March 28, 2024

തൊണ്ടാർ ഡാം:സമരസംഗമത്തിൽ പ്രതിഷേധമിരമ്പി

0
Img 20210117 Wa0209.jpg
 
മൂളിത്തോട്:തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കുവേണ്ട എന്ന മുദ്രാവാക്യമുയർത്തി എടവക,വെള്ളമുണ്ട,തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽപി സ്കൂൾ ഗ്രൗണ്ടിൽ സമര സംഗമം നടത്തി.ഉച്ചയോടെ പത്തോളം ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ജനങ്ങൾ കുടുംബ സമേതം നഗരിയിലെത്തിയത്.വയനാടിന്റെ ആവാസ വ്യവസ്ഥയും
ആയിരങ്ങളുടെ നിത്യജീവിതവും 
തകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയ  നൂറുക്കണക്കിനാളുകൾ പ്രതിജ്ഞയെടുത്തു.
ഈ നാടാണ് ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറ.
ഈ ഗ്രാമങ്ങളും കുന്നുകളും വയലുകളും നെല്‍പാടങ്ങളുമാണ് 
ഞങ്ങളുടെ ജീവന്റെ ശ്വാസം.
അത് നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.
ഞങ്ങള്‍ വികസനത്തിന് എതിരല്ല.
പക്ഷേ, നാടിനെ തകര്‍ക്കുന്ന 
പ്രകൃതിയെ നശിപ്പിക്കുന്ന, 
ജീവനോപാധികളെ മുക്കിക്കളയുന്ന
ഒന്നിനെയും ഈ നാട്ടിൽ അനുവദിക്കില്ലന്നും സമരസംഗമം അംഗീകരിച്ച പ്രമേയം പറഞ്ഞു.450കോടിമുടക്കി തൊണ്ടാറിൽ അണകെട്ടുന്നതിന്റെ യുക്തിയും ശാസ്ത്രീയ അടിത്തറയും
ഞങ്ങൾക്കറിയാൻ അവകാശമുണ്ട്.രണ്ട് വൻഅണകെട്ടുകളുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം.കാരാപ്പുഴ പദ്ധതി വരുമ്പാൾ നൽകിയ വാഗ്ദാനങ്ങൾ എന്ത് കൊണ്ട് പാലിച്ചില്ല?ബാണാസുരയിൽ ജലസംഭരണിയുടെ 30 ശതമാനം കൃഷിക്ക് കൊടുക്കണമെന്ന്  സെൻട്രൽ വാട്ടർ കമ്മീഷന് കൊടുത്ത വ്യവസ്ഥ പാലിക്കപ്പെട്ടില്ല.കോടികളുടെ അഴിമതിക്കഥകളാണ് പുറത്ത് വന്നത്.ഈ രണ്ട് അണകെട്ടുകളിൽ നിന്ന് വയനാട്ടിലെ ജനങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വെള്ളം കൊടുക്കാനുള്ളഡി.പി .ആറാണ് അധികൃതർ തയ്യാറാക്കേണ്ടത്.പദ്ധതി പ്രദേശത്ത് ഡാം കെട്ടാൻ സർവ്വേ അനുവദിക്കില്ല.പദ്ധതി പ്രദേശത്തെ ജനങ്ങളിൽ ഹിതപരിശോധനക്ക് അധികൃതർ തയ്യാറാവണമെന്നും സമര സംഗമം  അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവൻ ഉൽഘാടനം ചെയ്തു.വരൾച്ചയും അണകെട്ടുകളും വലിയ ബന്ധമുണ്ട്.വികസനം വേണം. പുതിയ കാലത്ത് ലോകം വൻകിട അണക്കെട്ടുകൾ തള്ളിക്കളയുമ്പോൾ നമ്മളും വികസന കാഴ്ചപ്പാടുകൾക്ക് പുതിയ ആഖ്യാനങ്ങൾ കാണേണ്ടതുണ്ട്.പദ്ധതി ബാധിതരായ ആളുകളെ അധികൃതർ കൃത്യമായി കേൾക്കണം. അവർ ആശങ്ക ഉയർത്തിയാൽ ശാസ്ത്രീയ അടിത്തറ ഇല്ലെങ്കിൽ കൂടി നിർത്തിവെക്കണം എന്നാണ് നിയമം. ഈ അന്താരാഷ്ട്ര നിയമത്തിൽ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. 5700 ഡാമുകളിലായി അഞ്ചു കോടി ജനങ്ങൾ കുടിയിറക്ക പെട്ടിട്ടുണ്ട് .ഇതിൽ 45 ശതമാനവും ആദിവാസികളും പാവങ്ങളും ആണ് .ഇവിടെയും സംഭവിക്കാൻ പോകുന്നത് ഇതാണ് .പദ്ധതിയെപ്പറ്റി കൃത്യമായ ധാരണ നൽകാതെയുള്ള പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അഡ്വക്കേറ്റ് ഫാദർ സ്റ്റീഫൻ മാത്യു അധ്യക്ഷത വഹിച്ചു. സമരസമിതി കോഡിനേറ്റർ എസ് ഷറഫുദ്ദീൻ ആമുഖപ്രഭാഷണം നടത്തി. വി അബ്ദുല്ലഹാജി സമര പ്രഖ്യാപനം നടത്തി. എടവകഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്എച്ച്.ബി.പ്രദീപ് മാസ്റ്റർ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്   അംബിക ഷാജി,  വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ ബാദുഷ ,തോമസ് അമ്പലവയൽ,ഷബീറലി, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, യു സി ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ വി വിജോൾ, പി ചന്ദ്രൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലത വിജയൻ, പി പി മൊയ്തീൻ, ബ്രാൻ അഹമ്മദ് കുട്ടി, ജോർജ് പടക്കൂട്ടിൽ പ്രസംഗിചു.  ജനറൽ കൺവീനർ ആർ രവീന്ദ്രൻ സ്വാഗതവും കെ റഫീഖ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *