April 16, 2024

കാർഷിക നിയമം: വഞ്ചനയുടെ തുടർക്കഥ അനുവദിക്കില്ല- ഫാ ആന്റോ മാമ്പള്ളി

0
1610966341621.jpg
 – കേന്ദ്രഗവൺമെൻ്റിൻ്റെ വഞ്ചനകളുടെ തുടർക്കഥയിലെ അവസാനത്തെ ഏടാണ് കാർഷിക ബില്ലുകൾ എന്ന് വയനാട് ജനസംരക്ഷണ സമിതി ചെയർമാൻ ഫാ ആന്റോ മാമ്പള്ളി . ഗ്യാസിന് സബ്സിഡി വർധിപ്പിക്കും എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ ശേഷം സബ്ബ്സിഡി പൂർണ്ണമായി ഒഴിവാക്കി, പെട്രോളിന് 50 രൂപയിൽ   താഴെ വില ഉറപ്പാക്കും എന്ന് പറഞ്ഞ ശേഷം വില നിയന്ത്രണം കൊണ്ടുവന്നില്ല ഇങ്ങിനെ തുടർച്ചയായി ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ റേഷൻ സമ്പ് സി ഡി അക്കൗണ്ടിൽ നൽകുമെന്ന വാക്കും വിശ്വസിക്കാൻ കഴിയില്ല അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ്  നയിക്കുന്ന കർഷക ട്രാക്ടർ ജാഥയുടെ വയനാട് ജില്ലയിലെ പര്യടനത്തിന്റെ ഉൽഘാടനം മാനന്തവാടിയിൽ നിർവ്വഹിക്കുകയായിരുന്നു അദേഹം. ജില്ലാ ചെയർമാൻ പി ജെ ജോൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ എൻ ജെ ചാക്കോ . എ എൻ മുകുന്ദൻ , കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്യാം മാക്കൽ, പ്രദീപൻ ബത്തേരി , മാനന്തവാടി പള്ളി വികാരി സെബാസ്റ്റ്യൻ, ജോസഫ് വടക്കേക്കര, ജോയി മല മേൽ, കുഞ്ഞുമോൻ ജോസഫ് സ്വപ്ന ആന്റണി പ്രസംഗിച്ചു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ അഡ്വ.ബിനോയ് തോമസ് നന്ദി പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *