താലൂക്ക്തല പരാതി പരിഹാര അദാലത്ത്
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ നടത്തുന്ന താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 1,2,6 തീയതികളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുളള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. ഫെബ്രുവരി 1 ന് നടക്കുന്ന മാനന്തവാടി താലൂക്ക്തല അദാലത്തിലേക്ക് ജനുവരി 27 വരെ അപേക്ഷകള്‍ സ്വീകരിക്കും. 2 ന് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്തിലേക്ക് ജനുവരി 28 വരെയും 6 ന് വൈത്തിരി താലൂക്ക്തല അദാലത്തിലേക്ക് ജനുവരി 29 വരെയും അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കേണ്ടത്. അദാലത്ത് ദിവസങ്ങളില്‍ രാവിലെ 11.30 മുതലാണ് ജില്ലാ കളക്ടര്‍ അപേക്ഷ പരിഗണിക്കുക .
Leave a Reply