സ്ത്രീ ശാക്തീകരണത്തിന് ഇ-സാക്ഷരത അനിവാര്യംഃ ജുനൈദ് കൈപ്പാണി


Ad
മുട്ടിൽഃ ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത്  സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്താൻ സാധിക്കണമെങ്കിൽ  ഇ-സാക്ഷരത അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   ജുനൈദ് കൈപ്പാണി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വായനശ്രീ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഇ.സാക്ഷരത പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം നിർവഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ  അവഗാഹം നേടുന്നത് വഴി  സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് സ്ത്രീകൾ  പ്രാപ്തരാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ  മാങ്ങാടൻ അധ്യക്ഷത വഹിച്ചു .യാക്കൂബ്,ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ .സുധീർ,എ.ഡി.എം.സി മാരായ കെ.ടി.മുരളി,വാസു പ്രദീപ് ,ഡി.പി.എം ആശ പോൾ  തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *